General News

അമിത് ഷായ്ക്ക് പിണറായിയിലൂടെ നടക്കാന്‍ ധൈര്യമില്ലെന്ന് കോടിയേരി

Thu, Oct 05, 2017

Arabianewspaper 531
അമിത് ഷായ്ക്ക് പിണറായിയിലൂടെ നടക്കാന്‍ ധൈര്യമില്ലെന്ന് കോടിയേരി

ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ ഇന്ന് അമിത് ഷാ പങ്കെടുക്കുമെന്ന് തീരുമാനിച്ചിരുന്നതാണെങ്കിലും അവസാന നിമിഷം അദ്ദേഹം ഡെല്‍ഹിയില്‍ നിന്ന് എത്താതിരുന്നത് ഭയന്നിട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.


മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നാടായ പിണറായിയിലൂടെ നടക്കാന്‍ അമിത് ഷായ്ക്ക് ധൈര്യമില്ല. കൊട്ടിഘോഷിച്ച് ആരംഭിച്ച ജനരക്ഷാ യാത്ര ആളുകളെ കിട്ടാത്തതിനാല്‍ ശുഷ്‌കമാണ്.


ആളില്ലാത്ത യാത്രയ്ക്ക് താനില്ലെന്ന് പറഞ്ഞ് അദ്ദേഹം ആദ്യ ദിനം കഴിഞ്ഞ് മടങ്ങിയെന്നും പിന്നെ മനോധൈര്യം ഇല്ലാത്തതിനാലാണ് കണ്ണൂരിന്റെ മണ്ണിലൂടെ നടക്കാന്‍ അദ്ദേഹത്തിന് കഴിയാത്തതെന്നും കോടിയേരി പറഞ്ഞു.


അമിത് ഷാ പല്ലില്ലാത്ത സിംഹമാണെന്ന് കണ്ണൂര്‍കാര്‍ക്കും ഒപ്പം മലയാളികള്‍ക്കും മനസിലായി. ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ ഫ്‌ളക്‌സ് വെച്ചാണ് പാര്‍ട്ടി അണികള്‍ ബിജെപിയുടെ യാത്രയെ വരവേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ ഫ്‌ളക്‌സുകളും യാത്ര കടന്നു പോകുന്ന വഴികളില്‍ ഉയര്‍ത്തിയിരുന്നത്.


ദേശീയ നേതൃത്വത്തിന്റെ മേല്‍ നോട്ടത്തില്‍ ആരംഭിച്ച യാത്ര രണ്ടാം ദിവസം കഴിഞ്ഞപ്പോള്‍ നേതൃത്വം കൈവിട്ട ലക്ഷണമാണ്. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് ഇതിന് കാരണം. കോടിയേരി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ