General News

രജനീഷ് കുമാര്‍ എസ്ബിഐയുടെ പുതിയ ചെയര്‍മാന്‍

Thu, Oct 05, 2017

Arabianewspaper 472
രജനീഷ് കുമാര്‍ എസ്ബിഐയുടെ പുതിയ ചെയര്‍മാന്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി രജനീഷ് കുമാറിനെ നിയമിച്ചു. നിലവില്‍ ബാങ്കിന്റെ എംഡിയാണ് ഇദ്ദേഹം.


ഒക്ടോബര്‍ ഏഴിന് രജനീഷ് കുമാര്‍ ചെയര്‍മാനായി ചുമതലയേല്‍ക്കും. മൂന്നു വര്‍ഷമാണ് രജനീഷിന്റെ കാലാവധി.


സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അരുന്ധതി ഭട്ടാചാര്യയുടെ ഒഴിവിലാണ് രജനീഷിന്റെ നിയമനം.


കിട്ടാക്കടം പെരുകിയ വേളയിലാണ് രജനീഷ് കുമാര്‍ ബാങ്കിന്റെ ചെയര്‍മാനായി നിയമിതനാകുന്നത്. 1980 ല്‍ പ്രൊബേഷണറി ഓഫീസറായി ബാങ്കില്‍ ജോലിക്ക് കയറിയ രജനീഷ് പടിപടിയായി ഉയര്‍ന്നാണ് ലോകത്തിലെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കിന്റെ സാരഥിയാകുന്നത്. സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തോടെ അതിശക്തമാണ് എസ്ബിഐയുടെ അടിത്തറ.

Tags : SBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ