General News

സിപി ഉദയഭാനുവിനെതിരെ സിസിടിവി തെളിവുകളുമായി പോലീസ്

Thu, Oct 05, 2017

Arabianewspaper 452
സിപി ഉദയഭാനുവിനെതിരെ സിസിടിവി തെളിവുകളുമായി പോലീസ്

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ തേസില്‍ അഡ്വ സിപി ഉദയഭാനുവിനെതിരെ തെളിവുമായി പോലീസ് രംഗത്ത്. രാജീവിന്റെ അങ്കമാലിയിലെ വീട്ടില്‍ പലവട്ടം ഉദയഭാനു എത്തുന്നതിന്റേയും രാജീവുമായി സംസാരിക്കുന്നതിന്റേയും പേപ്പറുകള്‍ തയ്യാറാക്കുന്നിന്റേയും ദൃശ്യങ്ങശളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.


രാജീവുമായി അടുത്ത ബന്ധമാണ് ഉദയഭാനുവിന് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. പല വട്ടം ഉദയഭാനു വന്നതിന്റെയും വീട്ടില്‍ താമസിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഉണ്ട്.


പ്രതികള്‍ക്ക് അഭിഭാഷകനെ ഫോണില്‍ വിളിക്കാമെന്നും ഇത് കേസില്‍ പ്രതിയാക്കാന്‍ സഹായകരമല്ലെന്ന് കഴിഞ്ഞ ദിവസം ഉദയഭാനുവിന്റെ മുന്‍കൂര്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. എന്നാല്‍, രാജീവുമായി വളരെ അടുത്ത ബന്ധമാണ് ഉദയാഭാനുവിന് ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. കക്ഷികള്‍ അഭിഭാഷകരെ കാണാന്‍ അവരുടെ ഓഫീസില്‍ ചെല്ലുന്ന പതിവാണ് ഉള്ളത്. എന്നാല്‍, അഭിഭാഷകന്‍ കക്ഷിയുടെ വീട്ടില്‍ പോയി മണിക്കൂറുകള്‍ ചെലവഴിക്കുന്നതും അടുപ്പത്തോടെ പെരുമാറുന്നതും വീട്ടില്‍ താമസിക്കുന്നതും ഉവരുടെ ബന്ധം അഭിഭാഷകന്‍- കക്ഷി ബന്ധമല്ലെന്നതിന്റെ ഉദാഹറമമായാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ