General News

ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ദിലീപ് ഏറ്റെടുക്കില്ല

Thu, Oct 05, 2017

Arabianewspaper 625
ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ദിലീപ് ഏറ്റെടുക്കില്ല

സിനിമ വിതരണക്കാരുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ തല്‍ക്കാലമില്ലെന്ന് നടന്‍ ദിലീപ്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗുഡാലോചന കേസില്‍ പ്രതിയായ റിമാന്‍ഡില്‍ കഴിയവെ ജാമ്യം ലഭിച്ച ദിലീപിനെ സംഘടനയുടെ പ്രസിഡന്റായി വീണ്ടും അവരോധിച്ചിരുന്നു.


എന്നാല്‍, സംഘടനയില്‍ അംഗമായി തുടരാനാണ് താന്‍ ഇപ്പോള്‍ താല്‍പര്യപ്പെടുന്നതെന്നും പ്രസിഡന്റ് ചുമതയില്‍ വൈസ് പ്രസിഡന്റായ ആന്റണി പെരുമ്പാവുര്‍ തുടരണമെന്നും ദിലപ് കത്തിലൂടെ ആവശ്യപ്പെട്ടു.


ദിലീപ് മുന്‍ കൈ എടുത്ത് തുടങ്ങിയ സംഘടനയാണ് ഫിയോക്. ഈ സംഘടന ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ദീലിപിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇതോടെ സംഘടനയുടെ എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് ദിലീപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. തുടര്‍ന്ന് വൈസ് പ്രസിഡന്റായ ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായി.


കഴിഞ്ഞ ദിവസം ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും വിതരണക്കാരുടെ സംഘടനയുടെ പ്രസിഡന്റായി എക്‌സിക്യൂട്ടീവ് കമ്മറ്റി ചേര്‍ന്ന് തിരഞ്ഞെടുത്തു. എന്നാല്‍, തന്നെ വീണ്ടും തിരഞ്ഞെടുത്ത എക്‌സിക്യൂട്ടീവ് കമ്മറ്റിയോട് നന്ദി പ്രകാശിപ്പിച്ച ദിലീപ് താന്‍ സാദാരണ അംഗമായി തുടരുമെന്നാണ് അറിയിച്ചത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ