General News

പിണറായിയുടെ മണ്ഡലത്തിലെ യാത്രയ്ക്ക് അമിത് ഷാ ഇല്ല

Thu, Oct 05, 2017

Arabianewspaper 530
പിണറായിയുടെ മണ്ഡലത്തിലെ യാത്രയ്ക്ക് അമിത് ഷാ ഇല്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തു കൂടി കടന്നു പോകുന്ന ജനരക്ഷാ യാത്രയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്നില്ല,


മൂന്നാം ദിവസമായ ഇന്ന് അമിത് ഷാ രാവിലെ യാത്രയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ആദ്യ ദിവസം ഒമ്പതു കിലോമീറ്റര്‍ നടന്ന ഷായ്ക്ക് പ്രമേഹം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ തുടര്‍ന്ന് യാത്രയില്‍ നടക്കാന്‍ സാധിക്കില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഷാ പങ്കെടുക്കുമെന്നും സൂചനയുണ്ടെങ്കിലും യാത്രയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരത്ത് മാത്രമെ ഷാ എത്തുകയുള്ളുവെന്നാണ് ബിജെപിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


അമിത് ഷാ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലൂടെയുള്ള യാത്രയില്‍ എത്താതില്‍ കേരളത്തിലെ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. അണികളും ആവേശം ചോര്‍ന്നതായി സമ്മതിക്കുന്നു.


ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്രയില്‍ ഉദ്ഘാടന ദിവസമാണ് ഷാ ഒമ്പത് കിലോ മീറ്റര്‍ പങ്കെടുത്തത്. സിപിഎം ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ബിജെപി ജനരക്ഷാ യാത്ര നടത്തുന്നത്.


രണ്ടാം ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് യാത്രയില്‍ പങ്കെടുത്തിരുന്നു. ബിജെപിയുടേയും ആര്‍എസ്എസിന്റെയും ശക്തി പ്രകടിപ്പിക്കുന്നതായി ജനരക്ഷാ യാത്രയെ മാറ്റുകയാണ് സംഘപരിവാറിന്റെ ശ്രമം. ജനരക്ഷയാത്ര കടന്നു പോകുന്നതില്‍ പ്രതിഷേധിച്ച് ധര്‍മ്മടത്ത് കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് യാത്ര കടന്നു പോകുന്ന വഴികളില്‍ കടകളടഞ്ഞ് കിടക്കുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ