Troll Today News

ആരാധന അതിരുവിട്ടു, പോലീസ് സ്റ്റേഷനില്‍ എസ് ഐയുടെ കസേരയില്‍ രാധേ മാ

Thu, Oct 05, 2017

Arabianewspaper 1070
ആരാധന അതിരുവിട്ടു, പോലീസ് സ്റ്റേഷനില്‍ എസ് ഐയുടെ കസേരയില്‍ രാധേ മാ
വിവാദ സന്യാസിനി രാധേ മായ്ക്ക് പോലീസ് സ്റ്റേഷനില്‍ സ്വന്തം കസേര നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. കിഴക്കന്‍ ഡെല്‍ഹി പോലീസ് സ്റ്റേഷനിലാണ് വിവാദ സന്യാസിനി രാധേ മായ്ക്കു വേണ്ടി സബ് ഇന്‍സ്പ്കടര്‍ തന്റെ കസേര ഒഴിഞ്ഞു കൊടുത്തത്.

സ്വന്തം കസേരയില്‍ ഇവരെ ഇരുത്തി എസ് ഐ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയിയില്‍ വൈറലായി. ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ഇത്തരത്തില്‍ ഫോട്ടോ എടുപ്പും മറ്റും നടന്നതെന്ന് പറയപ്പെടുന്നു.

എന്നാല്‍, ഡെല്‍ഹിയില്‍ നടന്ന രാമലീല പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ രാധേ മാ യാത്ര മദ്ധ്യേ ടോയ്‌ലറ്റ് ഉപയോഗിക്കാനാണ് പോലീസ് സ്റ്റേഷനില്‍ കയറിയതെന്നാണ് പോലീസുകാര്‍ പറയുന്നത്.

പോലീസ് സബ് ഇന്‍സ്‌പെക്ടറും സ്റ്റേഷന്‍ ഇന്‍ ചാര്‍ജുമായ സഞ്ജീവ് ശര്‍മയെ ചുമതലയില്‍ നിന്നും നീക്കിയതായി ഡെല്‍ഹി പോലീസ് അറിയിച്ചു.

ദസറ ഉത്സവത്തോട് അനുബന്ധിച്ച് രാധേ മായ്‌ക്കൊപ്പം നൃത്തം ചെയ്ത ചില പോലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സുഖ്വീന്ദര്‍ കൗര്‍ എന്ന ഇവര്‍ വശ്യമായ നൃത്തവും മറ്റും ചെയ്താണ് ആരാധരെ ആകര്‍ഷിക്കുന്നത്.
Tags : Radhe Maa 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ