General News

നടിയെ ആക്രമിച്ച കേസില്‍ ദിലിപിനെതിരെ പ്രതിയുടെ രഹസ്യ മൊഴി

Thu, Oct 05, 2017

Arabianewspaper 551
നടിയെ ആക്രമിച്ച കേസില്‍ ദിലിപിനെതിരെ പ്രതിയുടെ രഹസ്യ മൊഴി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കൂട്ടാളിയും കേസിലെ ഏഴാം പ്രതിയുമായ ചാര്‍ളി നടന്‍ ദിലീപിനെതിരെ രഹസ്യ മൊഴി നല്‍കി.


ദിലീപാണ് ക്വട്ടേഷന്‍ തന്നതെന്ന് സുനി തന്നോട് പറഞ്ഞതായും ഒന്നര കോടി രൂപയുടെ ക്വട്ടേഷനാണെന്ന് അറിയിച്ചെന്നും നടിയുടെ ദൃശ്യങ്ങള്‍ തന്നെ കാണിച്ചെന്നുമാണ് ഇയാള്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതെന്ന് പോലീസ് പറയുന്നു.


നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനി കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞത് ചാര്‍ളിയുടെ വീട്ടിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ചാര്‍ളിയെ മാപ്പു സാക്ഷിയാക്കാനാണ് പോലീസിന്റെ ശ്രമം,. കേസില്‍ അറസ്റ്റിലായപ്പോള്‍ പോലീസിനോട് പറഞ്ഞ മൊഴി ഇനി മാറ്റിപ്പറയാതിരിക്കാന്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യ മൊഴി രേഖപ്പെടുത്തുകയായിരുന്നു.


ഗുഡാലോചന കേസില്‍ പ്രതിയായ ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ ചാര്‍ളി ഉള്‍പ്പടെയുള്ളവരെ സാധിനിക്കാന്‍ ശ്രമിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് പോലീസ് ഈ നീക്കം നടത്തിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ