General News

യുഎഡിഎഫ് ഹര്‍ത്താല്‍ പതിനാറിലേക്ക് മാറ്റി

Wed, Oct 04, 2017

Arabianewspaper 588
യുഎഡിഎഫ് ഹര്‍ത്താല്‍ പതിനാറിലേക്ക്  മാറ്റി

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഒക്ടോബര്‍ പതിമൂന്നില്‍ നിന്നും പതിനാറിലേക്ക് മാറ്റി.


പതിമൂന്നിന് കൊച്ചിയില്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ പതിനാറാം തീയതിലേക്ക് മാറ്റുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫുട്‌ബോള്‍ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇതെന്ന് ചെന്നിത്തല പറഞ്ഞു.


കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും ജിഎസ്ടി നടപ്പിലാക്കിയതിലെ അപകാതകളില്‍ പ്രതിഷേധിച്ചുമാണ് ഹര്‍ത്താല്‍.


നേരത്തെ, ഒക്ടോബര്‍ എട്ടിനും, ഒമ്പതിനുമായി 48 മണിക്കൂര്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് നടത്താന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ജിഎസ്ടി നടപ്പിലാക്കിയതിലെ അപകാര പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.

Tags : Harthal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ