General News

ജിഡിപി വളര്‍ച്ച താഴുന്നത് ആദ്യ സംഭവമല്ല- മോഡി

Wed, Oct 04, 2017

Arabianewspaper 758
ജിഡിപി വളര്‍ച്ച താഴുന്നത് ആദ്യ സംഭവമല്ല- മോഡി

ജിഡിപി വളര്‍ച്ച താഴ്ന്നുവെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് ജിഡിപി വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി താഴുന്നത് ആദ്യ സംഭവമല്ലെന്നും ഇന്ത്യയുടെ സാമ്പത്തിക രംഗം മികച്ച വളര്‍ച്ചാ നിരക്കിലേക്കാണ് നീങ്ങുന്നതെന്നും മോഡി പറഞ്ഞു.


വളര്‍ച്ചാ നിരക്ക് താഴ്ന്നുവെന്ന് വലിയ വിമര്‍ശനം നടത്തുന്നവര്‍ രാജ്യത്ത് ആദ്യമമായല്ല ഇങ്ങിനെ സംഭവിക്കുന്നതെന്ന് മനസിലാക്കണം. മന്‍മോഹന്‍ സിംഗും പി ചിദംബരവും ധനമന്ത്രിമാരായിരുന്നപ്പോഴും ഇന്ത്യ ജി 9, ജി 20 എന്നിവരുടെ പട്ടികയില്‍ ഉണ്ടായിരുന്നില്ല,. തകര്‍ന്ന സാമ്പത്തിക രാജ്യങ്ങളുടെ ടോപ് 5 പട്ടികയില്‍ ആയിരുന്നു. കമ്പനി സെക്രട്ടറിമാരുടെ അമ്പതാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.


ത്രൈമാസ കണക്കുകളില്‍ 0.2 ശതമാനത്തിലും ജിഡിപി വളര്‍ച്ച താഴ്ന്നിട്ടുണ്ട്. ഇതിനു മുമ്പ് ഭരിച്ച സര്‍ക്കാരിന്റെ കാലത്ത് എട്ടു ത്രൈമാസങ്ങളില്‍ 5.7 ശതമാനത്തില്‍ താഴെ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. എന്‍ഡിഎയുടെ ഭരണ കാലത്തെ ഒരു ത്രൈമാസത്തില്‍ 5.7 ശതമാനമായതും യുപിഎയുടെ കഴിഞ്ഞ പത്തു വര്‍ഷ ഭരണകാലത്ത് എട്ടു തവണ 5.7 ശതമാനം വളര്‍ച്ച കാണിച്ചതും തമ്മില്‍ താരതമ്യം ചെയ്ത ശേഷം വിമര്‍ശിക്കു എന്നും മോഡി പറഞ്ഞു,


ഒരു ത്രൈമാസം വളര്‍ച്ച നിരക്ക് കുറഞ്ഞത് വലിയ സംഭവമല്ല. അടുത്ത ത്രൈമാസം 7.7 ശതമാനം വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നത്. വാഹന വില്‍പനയിലും വ്യോമയാന രംഗത്തും ചരക്കു നീക്കത്തിലും മൊബൈല്‍ ഫോണ്‍ വിപണിയിലും വന്‍ വില്‍പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തെ പുതിയ വളര്‍ച്ചാ തലങ്ങളില്‍ എത്തിക്കും. മോഡി പറഞ്ഞു. ചരക്കു സേവന നികുതി നടപ്പിലാക്കുന്നതിന്റെ പാകപ്പിഴവുകള്‍ പരിഹരിക്കും. ഇക്കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളിും.


അശുഭകരമായചിന്തകള്‍ പരത്തിയ ശേഷം മാത്രം നന്നായി കിടന്നുറങ്ങാന്‍ കഴിയുന്നവര്‍ രാജ്യത്തുണ്ട്. ഇത്തരം ആളുകളെ നമ്മള്‍ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു,.


നോട്ടു നിരോധനം കള്ളപ്പണക്കാര്‍ക്ക് മരണമണിയായിരുന്നു. കറന്‍സി കുറവായിരുന്നാലം രാജ്യത്തിന് മുന്നോട്ടു പോകാനാകുമെന്ന് തെളിയിച്ചു. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. നോട്ടു നിരോധനം വന്‍ വിജയമായിരുന്നു. കള്ളപ്പണം സൂക്ഷിക്കുന്നത് എളുപ്പപ്പണിയല്ലെന്ന് പലരും മനസിലാക്കി തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം കമ്പനി സെക്രട്ടറിമാര്‍ കോര്‍പറേറ്റുകള്‍ക്ക് മികച്ച ഉപദേശം ഇക്കാര്യത്തില്‍ നല്‍കണമെന്നും മോഡി പറഞ്ഞു.






Tags : GDP growth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ