General News

പട്ടിണി: പാലക്കാട്ട് അഞ്ചു കുട്ടികളെ അമ്മ അനാഥാലയത്തിന് കൈമാറി

Wed, Oct 04, 2017

Arabianewspaper 512
പട്ടിണി:  പാലക്കാട്ട് അഞ്ചു കുട്ടികളെ അമ്മ അനാഥാലയത്തിന് കൈമാറി representative picture

പട്ടിണിയും ദാരിദ്ര്യവും മൂലം പാലക്കാട് കണ്ണാടിയില്‍ അഞ്ചു കുട്ടികളെ അമ്മ അനാഥലയത്തിന് കൈമാറി. ഭര്‍ത്താവ് ഷാപ്പ് ജീവനക്കാരനാണെന്നും അുത്തിടെ ഇയാളുടെ ജോലി നഷ്ടമായൈന്നും ഇതോടെ പട്ടിണിയിലായതിനാലാണ് കുട്ടികളെ അനാഥലയത്തിന് കൈമാറിയതെന്നും സ്ത്രീ പറഞ്ഞു.,


മൂന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ഇത്തരത്തില്‍ അനാഥലയത്തിന് കൈമാിയത്. അയല്‍ക്കാര്‍ ഇവരുടെ മക്കളെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചവര്‍ ഇവര്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. കുട്ടികളെ ആര്‍ക്കോ വിറ്റതായി ഇവര്‍ സൂചിപ്പിച്ചു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ പരാതിപ്പെട്ടു.


ഇതേ തുടര്‍ന്ന് നടത്തിയ അന്വേ,ണത്തില്‍ കുട്ടികളെ എത്തനാട്ടു കരയിലെ അനാഥലയത്തില്‍ നിന്നും കണ്ടെത്തി. ഇവരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഏറ്റെടുത്തു.


നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് തങ്ങള്‍ കുട്ടികളെ ഏറ്റെടുത്തതെന്ന് അനാഥാലയം മാനേജ്‌മെന്റ് പറഞ്ഞു. കുട്ടികളെ താമസിയാതെ രക്ഷിതാക്കള്‍ക്ക് തന്നെ മടക്കി നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അധികൃതര്‍ പറഞ്ഞു.

Tags : overty 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ