General News

ആവശ്യത്തിന് കക്കൂസ് ഉണ്ട്, പെട്രോള്‍ വില വര്‍ദ്ധനകളില്‍ നിന്ന കേരളത്തെ ഒഴിവാക്കു- കോടിയേരി

Wed, Oct 04, 2017

Arabianewspaper 588
ആവശ്യത്തിന് കക്കൂസ് ഉണ്ട്, പെട്രോള്‍ വില വര്‍ദ്ധനകളില്‍ നിന്ന കേരളത്തെ ഒഴിവാക്കു- കോടിയേരി
ബിജെപിയുടെ പദയാത്രയില്‍ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ ആവശ്യത്തിന് കക്കൂസ് ഉണ്ടെന്ന് കണ്ടെത്തുമെന്നും ഇതുകൊണ്ട് പെട്രോള്‍ വില വര്‍ദ്ധനയില്‍ നിന്ന കേരളത്തെ ഒഴിവാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. .

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രയില്‍ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ കേരളത്തിലൂടെ നടക്കുമ്പോള്‍ സംസ്ഥാനത്ത് ആവശ്യത്തിന് കക്കൂസ് ഉണ്ടെന്ന് മനസിലാക്കും. ഇതിനാല്‍, കേരളത്തെ പെട്രോള്‍ വില വര്‍ദ്ധനയില്‍ നിന്നും ഒഴിവാക്കണമെന്ന് കോടിയേരി പറഞ്ഞു.

ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ പദയാത്ര നടത്തുന്നത് ആട് ഇലകടിച്ചതു പൊലെയാണ്. ഒരു സ്ഥലത്ത് തുടങ്ങിയാല്‍ അടുത്ത ഇടം വരെ നടക്കണം. എന്നാല്‍, അമിത് ഷായുടെ നടത്തം പയ്യന്നൂരില്‍ തുടങ്ങി പിലാത്തറ വരെ കുറച്ച് നടത്തമാണ്. പിന്നെ നടക്കില്ല, വിശ്രമമാണ്, ഒരു ദിവസം നടന്നാല്‍ അടുത്ത ദിവസം വിശ്രമിക്കണം. അമിത്ഷായ്ക്ക് നടക്കുന്നതില്‍ വിഷമം ഉണ്ട്. ഇത്തരം പദയാത്ര ചരിത്രത്തില്‍ തന്നെ ആദ്യമാണ് കോടിയേരി പറഞ്ഞു.

കേന്ദ്ര മന്ത്രിമാര്‍ നടക്കുന്നത് നല്ലതാണ്. കേരളത്തിന്റെ പ്രകൃതി ഭംഗി കാണാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തൊക്കെ കേരളത്തില്‍ ഉണ്ടെന്ന് കാണാം. നടന്നു പോകുമ്പോള്‍ മൂത്രം ഒഴിക്കണമെന്ന് തോന്നിയാല്‍ പരസ്യമായി ചെയ്യേണ്ടി വരില്ല.
കേരളത്തിലെ എല്ലാ വീടുകളിലും കക്കൂസ് ഉണ്ടെന്ന് ഇവര്‍ക്ക് മനലിലാകും. കക്കൂസ് ഉണ്ടാക്കാന്‍ വേണ്ടിയാണല്ലോ ഇന്ധന വില കൂട്ടുന്നത്. അങ്ങിനെ എങ്കില്‍ കേരളത്തില്‍ ഇന്ധന വില വര്‍ദ്ധനവ് ഒഴിവാക്കി തന്നൂടെയെന്നും കോടിയേരി ചോദിച്ചു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ