General News

പുലര്‍ച്ചെ വരെ ചോദ്യം ചെയ്യല്‍, ഹണിപ്രീതിന് നെഞ്ചു വേദന

Wed, Oct 04, 2017

Arabianewspaper 566
പുലര്‍ച്ചെ വരെ ചോദ്യം ചെയ്യല്‍, ഹണിപ്രീതിന് നെഞ്ചു വേദന
ദേരാ സച്ചാ സൗദ ആശ്രമത്തിന്റെ നിലവിലെ മേധാവി ഹണി പ്രീത് സിംഗിനെ പുലര്‍ച്ചെ മൂന്നു മണിവരെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ നെഞ്ചു വേദന അനുഭവപ്പെടുന്നതായി പറഞ്ഞതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,.

ഗുര്‍മിത് റാം റഹിമിന്റെ വളര്‍ത്തു മകള്‍ എന്ന് അറിയപ്പെടുന്ന ഹണി പ്രീത് കഴിഞ്ഞ 38 ദിവസമായി ഒളിവിലായിരുന്നു. ബലാല്‍സംഗ കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട റാം റഹിമിന്റെ പിന്‍ഗാമിയായാണ് ഇവര്‍.

ഹരിയാന പോലീസ് ആശ്രമത്തില്‍ നടത്തിയ റെയ്ഡില്‍ ആശ്രമത്തില്‍ നിന്ന് ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും നിരവധി അസ്ഥി കൂടങ്ങളും കണ്ടെത്തിയിരുന്നു. റാം റഹിം തന്റെ പപ്പയാണെന്ന് ഹണി പ്രീത് പറഞ്ഞു.

ഇവര്‍ തമ്മില്‍ ഭാര്യ- ഭര്‍തൃ ബന്ധമാണുള്ളതെന്ന് വ്യാപക ആരോപണം ഉണ്ടായിരുന്നു. ഹണി പ്രീതിന്റെ മുന്‍ കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവര്‍ കീഴടങ്ങുകയായിരുന്നു.
Tags : Honey preet 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ