General News

മൂന്നു ലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കി

Wed, Oct 04, 2017

Arabianewspaper 641
മൂന്നു ലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കി

കടലാസു കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നടപടി തുടരുന്നു. ഇതിനകം രാജ്യത്തെ മൂന്നു ലക്ഷം കടലാസു കമ്പനി ഡയറക്ടര്‍മാരെ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അയോഗ്യരാക്കി.


കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നടപടി എന്ന നിലയിലാണ് കടലാസു കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇത്തരം കമ്പനിികള്‍ തങ്ങളുടെ നൂറുക്കണക്കിന് ബാങ്കു അക്കൗണ്ടുകളിലൂടെ കണക്കില്‍ പെടാത്ത പണം വെളുപ്പിച്ച് എടുക്കുകയായിരുന്നുവെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇത്തരം കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.


2013 ലെ കമ്പനീസ് ആക്ട് ചട്ടപ്രകാരമാണ് നടപടി. സെപ്തംബര്‍ 20 മുതല്‍ മൂന്നുു ലക്ഷത്തോളം ഡയറക്ടര്‍മാരെ അയോഗ്യരാക്കിയതിനൊപ്പം കമ്പനികളുടെ ലൈസന്‍സും എടുത്തു കളഞ്ഞു,.


കഴിഞ്ഞ രണ്ടു വര്‍ഷമായി വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത കമ്പനികളെയും അതിലെ ഡയറക്ടര്‍മാരേയുമാണ് അയോഗ്യരാക്കിയത്. രണ്ടു ലക്ഷത്തോളം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദു ചെയ്തും നടപടി എടുത്തു.


മുപ്പതോളം ബാങ്കുകളില്‍ നിന്നുള്ള വിവരം ലഭ്യമായാല്‍ എണ്ണം ഇനിയും വര്‍ദ്ധിക്കും. പല കമ്പനികള്‍ക്കും വിവിധ ബാങ്കുകളിലായി നിരവധി ബാങ്കു അക്കൗണ്ടുകള്‍ ഉണ്ടെന്നതും കണ്ടെത്തിയിട്ടുണ്ട്. ഒരു കമ്പനിക്ക് രണ്ടായിരത്തോളം അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണം ആരംഭിച്ചു, 450 മുതല്‍ രണ്ടായിരം വരെ അക്കൗണ്ടുകളുമായി അമ്പതോളം കമ്പനികളെ കണ്ടെത്തിയിട്ടുണ്ട്.


 

Tags : Black money 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ