General News

കേന്ദ്രം എക്‌സൈസ് നികുതി കുറച്ചു, പെട്രോളിനും ഡീസലിനും വില കുറഞ്ഞു

Tue, Oct 03, 2017

Arabianewspaper 608
കേന്ദ്രം എക്‌സൈസ് നികുതി കുറച്ചു, പെട്രോളിനും ഡീസലിനും വില കുറഞ്ഞു

കേന്ദ്രം എക്‌സൈസ് നികുതിയില്‍ ഇളവു വരുത്തിയതോടെ രാജ്യത്ത് ഡീസലിനും പെട്രോളിനും ലിറ്ററിന് രണ്ടു രൂപ കുറഞ്ഞു, പെട്രോള്‍. ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ വില വര്‍ദ്ധന രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.


ഇതോടെയാണ് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനായി കേന്ദ്ര എക്‌സൈസ് നികുതിയില്‍ കുറവു വരുത്തിയത്. ഡെല്‍ഹിയില്‍ ഇതോടെ പെട്രോളിന് ലിറ്ററിന് 70.88 രൂപയില്‍ നിന്നും 68.90 ആയി കുറയും. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ നിലവില്‍ വരും.


രാജ്യത്തെ മെട്രോകളില്‍ ഏറ്റവും വിലയുള്ള മുംബൈയില്‍ 79.99 ല്‍ നിന്ന് 77.99 ആയി കുറയും. ഡീസല്‍ വില ഡെല്‍ഹിയില്‍ ലിറ്ററിന് 59.14 രൂപയായിരുന്നത്. 57.14 ആയും കുറയും.


കേരളത്തില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 74.75 രൂപയായിരുന്നത്. 72.75 ആയും കുറയും. ഡീസലിന് ലിറ്ററിന് 64.30 ആയിരുന്നത് 62.30 ആയും കുറയും.


സംസ്ഥാനങ്ങളുടെ വാറ്റും ഇതിനു പിന്നാലെ ആനുപാതികമായി കുറയ്ക്കുമെന്ന് സൂുചനയുണ്ട്.


ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ 12 ശതമാനം വര്‍ദ്ധിച്ചിരുന്നു. ബാരലിന് 56 ഡോളറില്‍ നിന്ന് 59 ഡോളറായി വര്‍ദ്ധിച്ചു.


പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി കുറച്ചതോടെ രാജ്യത്തിന് പ്രതിവര്‍ഷം 26,000 കോടിയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിന് ഉണ്ടായി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ