General News

ദിലീപിനെ സ്വീകരിക്കാന്‍ ആരാധകര്‍, പൂക്കളെറിഞ്ഞും പടക്കം പൊട്ടിച്ചും ആഹ്‌ളാദം

Tue, Oct 03, 2017

Arabianewspaper 529
ദിലീപിനെ സ്വീകരിക്കാന്‍ ആരാധകര്‍, പൂക്കളെറിഞ്ഞും പടക്കം പൊട്ടിച്ചും ആഹ്‌ളാദം

ദിലീപിനെ ജയിലില്‍ നിന്നും സ്വീകരിക്കാന്‍ ആരാധകരുടെ കുത്തൊഴുക്ക്. ദിലീപിന് ജാമ്യം കിട്ടിയ വിവരം ടെലിവിഷന്‍ സ്‌ക്രീനുകളില്‍ മിന്നിമറഞ്ഞതോടെ നൂറുകണക്കിന് ആരാധകരാണ് ആലുവ സബ് ജയിലിനു മുന്നില്‍ മിനിട്ടുകള്‍ക്കകം എത്തിയത്.


അഞ്ചു മണിയോടെ ദിലീപ് ജയില്‍ മോചിതനാകുമെന്ന് അറിഞ്ഞതോടെ നിരവധി പേര്‍ ജയിലിനു മുന്നില്‍ തടിച്ചു കൂടി. തുടര്‍ന്ന് മൂന്നു മണിക്കൂറിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്നും വിധി പകര്‍പ്പ് ലഭിച്ചത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ച് ജാമ്യ തുകയും രണ്ട് ആള്‍ ജാമ്യവും കെട്ടിവെച്ച ശേഷം ഇതിന്റെ രേഖകളുമായി ആലുവ സബ്ജയിലില്‍ അഭിഭാഷകര്‍ എത്തിക്കുകയായിരുന്നു.


തുടര്‍ന്ന് ജയില്‍ രേഖകളില്‍ ഉത്തരവ് എന്‍ട്രി കേഖപ്പെടുത്തിയതോടെ ജയില്‍ മോചനം സാധ്യമായി. താമസിയാതെ പുറത്തു കാത്തു നിന്ന് ആരാധകരെ കൈവീശി കാണിച്ച് ദിലീപ് പുറത്തുവന്നു. ിതോടെ ആവേശം അണപൊട്ടിയ ആരാധകര്‍ ആര്‍പ്പുവിളികളുമായി ദിലീപിനെ എതിരേറ്റു. പൂക്കള്‍ എറിഞ്ഞും പടക്കം പൊട്ടിച്ചുമാമ് ദിലീപിനെ ആരാധകര്‍ വരവേറ്റത്.


കാറിന്റെ ഡോറില്‍ പിടിച്ചു നിന്ന് ഏവരേയും നോക്കി ദിലീപ് അഭിവാദ്യം ചെയ്തു തുടര്‍ന്ന് പറവൂര്‍ കവലയിലെ സഹോദരന്റെ വീട്ടിലേക്ക് പോയി.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ