General News

മുന്‍ കൂര്‍ ജാമ്യം തള്ളി, ഹണിപ്രീത് കീഴടങ്ങി

Tue, Oct 03, 2017

Arabianewspaper 497
മുന്‍ കൂര്‍ ജാമ്യം തള്ളി, ഹണിപ്രീത് കീഴടങ്ങി

ബലാല്‍സംഗ കേസില്‍ 20 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകളും അടുത്ത അനുയായിയുമായ ഹണിപ്രീത് സിംഗ് പോലീസില്‍ കീഴടങ്ങി.


ഹണി പ്രീത് സിംഗ് കഴിഞ്ഞ 38 ദിവസമായി ഒളിവിലായിരുന്നു. നേപ്പാളില്‍ കഴിഞ്ഞിരുന്ന ഹണി പ്രീത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കീഴടങ്ങിയത്.


റാാം റഹിമിന്റെ ആശ്രമത്തില്‍ നടന്ന റെയ്ഡില്‍ നിരവധി അസ്ഥികൂടങ്ങളും ആയുധ ശേഖരവും കണ്ടെത്തിയിരുന്നു. റാം രഹിമിന്റെ മുറിയില്‍ നിന്നും വനിതാ ഹോസ്റ്റലിലേക്ക് തുരങ്കവും കണ്ടെത്തിയിരുന്നു.


പ്രിയങ്ക തനേജ എന്ന 36 കാരി റാം റഹിമിന്റെ വളര്‍ത്തു മകളായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇവര്‍ തമ്മില്‍ അവിഹിത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട.


റാം റഹിം അറസ്റ്റിലായതിന് തൊട്ടു പിന്നാലെയാണ് ഹണി പ്രീത് ഒളിവില്‍ പോയത്.

Tags : Ram Rahim 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ