General News

സിപി ഉദയാഭാനുവിനെ അറസ്റ്റ് ചെയ്യരുത് - ഹൈക്കോടതി

Tue, Oct 03, 2017

Arabianewspaper 529
സിപി ഉദയാഭാനുവിനെ അറസ്റ്റ് ചെയ്യരുത് - ഹൈക്കോടതി

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിനെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.


കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് സിപി ഉദയഭാനു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ഉദയഭാനുവിനെ അറസ്റ്റു ചെയ്യരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കി.


ഗൂഡാലോചന കേസില്‍ വ്യക്തമായ തെളിവുണ്ടെങ്കിലെ അറസ്റ്റു പാടുള്ളു. ഗൂഡാലോചന ആരോപിക്കുമ്പോള്‍ വ്യക്തമായ തെളിവുകള്‍ വേണം,. പോലീസ് എഫ്‌ഐആറിലും കേസ് ഡയറിയിലും പറയുന്ന ടെലിഫോണ്‍ സംഭാഷണം ഒരാളെ പ്രതിയാക്കാന്‍ മതിയായ തെളിവല്ലെന്ന് കോടതി പറഞ്ഞു.


കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും അന്വേഷണ പുരോഗതിയും ഒക്ടോബര്‍ 16 ന് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.


രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ഉദയഭാനുവിന് പങ്കില്ലെന്നാണ് പറഞ്ഞിരുന്നത്.എന്നാല്‍, രാജീവുമായി ഉദയഭാനുവിന് ശത്രുത ഉണ്ടെന്നും രാജീവിനെ പിടിച്ചു കൊണ്ടു വന്ന് രേഖകളില്‍ ഒപ്പുവെയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഉദയഭാനുവും ജോണി എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രാജിവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ഉദയഭാനു പലപ്പോഴായി ഇവിടെ എത്തിയതായി തെളിഞ്ഞിട്ടുണ്ട്.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ