General News

മാധ്യമങ്ങള്‍ വഴി സാക്ഷികള്‍ക്കെതിരെ ഭീഷണി മുഴക്കരുതെന്ന് ദിലീപിന് കോടതിയുടെ നിര്‍ദ്ദേശം

Tue, Oct 03, 2017

Arabianewspaper 605
മാധ്യമങ്ങള്‍ വഴി സാക്ഷികള്‍ക്കെതിരെ ഭീഷണി മുഴക്കരുതെന്ന് ദിലീപിന് കോടതിയുടെ നിര്‍ദ്ദേശം

സോഷ്യല്‍ മീഡിയ വഴിയോ, മറ്റ് മാധ്യമങ്ങള്‍ വഴിയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ, സ്വാധിനിക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതിയുടെ ജാമ്യ ഉപാധിയില്‍ പറയുന്നു.


അക്രമത്തിന് ഇരയായ നടിയേയോ സാക്ഷികളേയൊ ഭീഷണിപ്പെടുത്തുകയോ അവരെ സ്വാധിനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ സോഷ്യല്‍ മീഡിയ വഴിയോ മറ്റേതെങ്കിലും മാര്‍ഗ്ഗേനെയോ ശ്രമിക്കരുതെന്നും കോടതി ഏഴു പേജുള്ള ജാമ്യ ഉത്തരവില്‍ പറയുന്നു. വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാനുള്ള കാരണമാകുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.


എന്നാല്‍, സിനിമയില്‍ അഭിനയിക്കുന്നതിനോസ റോഡ് ഷോ, സ്റ്റേജ് ഷോ എന്നിവയില്‍ പങ്കെടുക്കുന്നതിനോ വിലക്കുകള്‍ ഒന്നും ജാമ്യ ഉത്തരവില്‍ ഇല്ലാത്തതിനാല്‍ ദിലീപിന് തന്റെ പുതിയ ചിത്രമായ രാമലീലയുടെ വിജയം ആഘോഷിക്കാന്‍ തീയ്യറ്ററുകളില്‍ ചെ.ല്ലാം.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ