General News

ബിജെപിയുടെ രണ്ട് ഉന്നതര്‍ ഹിന്ദു യുവതികളെ വിവാഹം കഴിച്ചിട്ടുണ്ട്. എന്‍ഐഎ അന്വേഷിക്കുമോ -ദുഷ്യന്ത് ദവെ

Tue, Oct 03, 2017

Arabianewspaper 507
ബിജെപിയുടെ രണ്ട് ഉന്നതര്‍ ഹിന്ദു യുവതികളെ വിവാഹം കഴിച്ചിട്ടുണ്ട്. എന്‍ഐഎ അന്വേഷിക്കുമോ -ദുഷ്യന്ത് ദവെ

ബിജെപിയുടെ രണ്ട് ഉന്നത നേതാക്കള്‍ ഹിന്ദു യുവതികളെ പ്രണയിച്ച് വിവാഹം കഴിച്ചിട്ടുണ്ട് ഇവരുടെ വിവാഹം എന്‍ഐഐ അന്വേഷിക്കുമോ എന്ന് സുപ്രീം കോടതിയില്‍ ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ ഭര്‍ത്താവായിരുന്ന ഷഫിന്‍ ജാഹാന്‍ നല്‍കിയ ഹര്‍ജിക്കു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെ ചോദിച്ചു,.


ചീഫ് ജസ്റ്റീസ് ദിപക് മിശ്ര,.ജസ്റ്റീസുമാരായ എഎം ഖാന്‍വില്‍കര്‍, ഡിവി ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചിലാണ് വാദം കേട്ടത്.


ഹാദിയ കേസ് അന്വേഷിക്കാന്‍ എന്‍ഐഎയെ നിയോഗിച്ച സുപ്രീം കോടതിയുടെ തീരുമാനത്തെയാണ് ദുഷ്യന്ത് ദാവെ ചോദ്യം ചെയ്തത്. എന്‍ഐഎ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ല, യുവതിയുടെ പിതാവ് ആവശ്യപ്പെട്ടില്ല,. എന്‍ഐഎ സ്വയം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ സുപ്രീം കോടതി ഇതെല്ലാം മറികടന്ന് എന്‍ഐഎ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.


ഇന്ത്യയെ പോലുള്ള ബഹുസ്വര രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് എന്‍ഐഎ അന്വേഷണം കൊണ്ട് ഇല്ലാതാക്കുന്നത്. എന്നാല്‍. ആര്‍ട്ടിക്കിള്‍ 226 ഉപയോഗിച്ച് വിവാഹം അസാധുവാക്കിയ ഹൈക്കോടതിയുടെ വിധിയാണ് ഇവിടെ വിചാരണ ചെയ്യുന്നതെന്നും താങ്കള്‍ ഇവിടെ ഒച്ചവെയ്ക്കണമെന്നില്ലെന്നും നിയമപരമായ അടിസ്ഥാന പ്രമാണങ്ങളെ ചോദ്യം ചെയ്യുന്നതിനും പകരം അവിടേയും ഇവിടേയും അലഞ്ഞു നടക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ദുഷ്യന്ത് ദാവെയെ ശാസിച്ചു.


ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ ഷാനവാസ് ഹുസൈനും, മുക്താര്‍ അബ്ബാസ് നഖ് വിയും വിവാഹം കഴിച്ചത് ഹിന്ദു സ്ത്രീകളെയാണെന്ന കാര്യമാണ് ദുഷ്യന്ത് ദവെ ചുണ്ടിക്കാട്ടിയത്. എന്നാല്‍, ബിെജപി നേതാക്കള്‍ വിവാഹം കഴിച്ചവരെ മതം മാറ്റിയിട്ടില്ലെന്നും അവര്‍ ഇപ്പോഴും സ്വന്തം മതവിശ്വാസിയായി തുടരുകയാണെന്നും ദാവെ മനസിലാക്കണമെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ