General News

ദിലീപ് ജയില്‍ മോചിതന്‍

Tue, Oct 03, 2017

Arabianewspaper 562
ദിലീപ് ജയില്‍ മോചിതന്‍

നടിയെ ആക്രമിച്ച കേസില്‍ ദീലിപിന് ഒടുവില്‍ ജാ്മ്യം. ജയില്‍ മോചനത്തിനുള്ള ഉത്തരവുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയ സഹോദരനും അഭിഭാഷകനും അവിടെ നിന്ന് ഉത്തരവുമായി ആലുവ ജയിലിലെത്തി. ഇതിനെ തുടര്‍ന്ന് വൈകീട്ട് അഞ്ചു മണിയോടെ ദിലീപ് ജയിലിന് പുറത്തെത്തി.


അഞ്ചാം തവണ കോടതിയെ സമീപിച്ച ദീലിപിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് അറസ്റ്റിലായ ശേഷം 85 ദിവസം കഴിഞ്ഞ ശേഷമാണ് ദിലീപ് പുറത്തിറങ്ങുന്നത്. ഒക്ടോബര്‍ ആറിന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ജാമ്യമെന്നതും പ്രോസിക്യുഷനും പോലീസിനും തിരിച്ചടിയാണ്.


കുറ്റപത്രം സമര്‍പ്പിച്ച് ദിലീപിനെ വിചാരണ തടവുകാരനാക്കി ജയിലില്‍ കുടുതല്‍ നാള്‍ ഇടാമെന്ന പ്രോസിക്യുഷന്റെ തന്ത്രവും ഇതോടെ പൊളിഞ്ഞു.


കഴിഞ്ഞ രണ്ടു തവണ ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഇക്കുറി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രുപയുടെ ബോണ്ടും, രണ്ട് ആള്‍ ജാമ്യവും ഉപാധികളില്‍ പെടുന്നു. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും ഉപാധിയിലുണ്ട്.  


കേസില്‍ അറസ്റ്റു ചെയ്യുമ്പോഴുണ്ടായിരുന്ന സാഹചര്യം മാറിയതായി വിലിയുകത്തിയ കോടതി ദിലീപ് മുമ്പ് കുറ്റക്യത്യങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നതും പരിഗണിച്ചു. തുടര്‍ന്നാണ് സോപാധിക ജാമ്യം നല്‍കിയത്.


 


സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യ ഉപാധിയിിലുണ്ട്. എന്നാര്‍, കര്‍ശന ഉപാധികളൊന്നും ദിലീപിനില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. സാധാരണ ഏതൊരു കേസില്‍ അറസ്റ്റിലായവര്‍ക്കും ഉള്ള ജാമ്യ വ്യവസ്ഥകളാണ് ദിലീപിനുള്ളതെന്ന് അഭിഭാഷകര്‍ പറഞ്ഞു,.


2016 ഫെബ്രുവരി 17 നാണ് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അസ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സിനിമ യൂണിറ്റുകളില്‍ ഡ്രൈവറായി പ്രവര്‍ത്തിക്കുന്ന പള്‍സര്‍ സുനി എന്നയാളാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. ക്വട്ടേഷനാണെന്ന് ആക്രമണത്തിനിടെ സുനി നടിയോട് വെളിപ്പെടുത്തി.


കേസില്‍ സ്വമേധയാ കീഴടങ്ങാനെത്തിയ സുനിയെ പോലീസ് കോടതി മുറിയില്‍ നിന്നും അറസ്റ്റു ചെയ്യുകയായിരന്നു. കേസില്‍ ഗുഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഘട്ടത്തില്‍ പറഞ്ഞെങ്കിലും ജയിലില്‍ നിന്നും സുനി നടന്‍ ദിലീപിന്റെ മാനേജരെ ഫോണ്‍ ചെയ്തതും കത്തെഴുതിയതും കേസിന് വഴിത്തിരിവുണ്ടാക്കി.


തന്നെ പള്‍സര്‍ സുനി ബ്ലാക് മെയില്‍ ചെയ്യുന്നാതയി കാണിച്ച് ദിലീപി് പോലീസിനു പരാതി നല്‍കിയെങ്കിലും ഈ വഴിയില്‍ അന്വേഷണം ഉണ്ടായില്ല. തുടര്‍ന്ന് ഗുഡാലോചന കേസ് അന്വേഷിച്ച എഡിജിപി ബി സന്ധ്യ ദിലീപിനേയും സുഹുത്തും സംവിധായകനുമായ നാദിര്‍ഷായെയും 13 മണിക്കൂര്‍ ആലുവ പാലസില്‍ ചോദ്യം ചെയ്തു തുടര്‍ന്ന് വിട്ടയച്ചെങ്കിലും ദിലീപിനെ ജൂലൈ പത്തിന് അറസ്റ്റു ചെയ്തു


പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപും നാദിര്‍ഷായും ആവര്‍ത്തിച്ച് വ്യക്കതമാക്കിയെങ്കിലും ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്റെ തെളിവു ചൂണ്ടിക്കാട്ടി പോലീസ് ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു. ബലാല്‍സംഗത്തിന് ക്വട്ടേഷന്‍ കൊടുക്കുന്നത് കേട്ടു കേള്‍വി ഇല്ലാത്തതാണെന്ന നിലപാട് കോടതിയും സ്വീകരിച്ചു,.


ബലാല്‍സംഗം ചിത്രീകരിച്ചുവെന്നു പറയുന്ന മൊബൈല്‍ ഫോണ്‍, മെമ്മരി കാര്‍ഡ് എന്നിവ കണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ കഴിയാതിരുന്നത് കേസിനെ ദുര്‍ബലമാക്കുമെന്ന വാദമാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


പുറത്തിറങ്ങിയ ദിലീപിനെ ഇനിയും ജയിലിലാക്കണമെങ്കില്‍ കോടതി കുറ്റക്കാരനെന്ന് വിധിക്കണം. തുടര്‍ന്നും ദിലിപിന് മേല്‍ക്കോടതിയെ സമീപിക്കാനുള്ള അവസരം ലഭിക്കും.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ