General News

ബിജെപിയുടേത് ജനദ്രോഹ യാത്രയെന്ന് കോടിയേരി ബാലകൃഷ്ണന്‍

Tue, Oct 03, 2017

Arabianewspaper 414
ബിജെപിയുടേത്  ജനദ്രോഹ യാത്രയെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷ കണ്ണൂരില്‍ തുടങ്ങിവെച്ച യാത്രയുടെ പേര് ജനദ്രോഹയാത്രയെന്നാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,.


കേരളത്തിലെ യാത്രയ്ക്ക് ഇതര സംസ്ഥാനങ്ങളിലെ നേതാക്കളെ ഇറക്കേണ്ട ഗതികേടാണ് ബിജെപിക്ക്,. കേരളത്തിലെ നേതാക്കളുടെ മുഖം നഷ്ടപ്പെട്ടതിനാലാണ് ഇത്.


പെട്രോളിനും പാചക വാതത്തിനു വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നയമാണ് ബിജെപി സര്‍ക്കാരിന്റേത് . ഇതിന് ജനദ്രോഹയാത്രയെന്ന പേരാണ് ചേരുകയെന്നും കോടിയേരി പറഞ്ഞു.


വേങ്ങര തിരഞ്ഞെടുപ്പ് യുഡിഎഫ് വരുത്തിവെച്ചതാണ്., യുഡിഎഫ് ദുര്‍ബലമായ പ്രതിപക്ഷമാണ്. കേരള സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടത്തുുന്നത്. വേങ്ങരയിലെ ജനങ്ങള്‍ ഇത് തിരിച്ചറിയും.


കേരള സര്‍ക്കാരിനെതിരെ അപവാദ പ്രചാരണങ്ങളാണ് കേന്ദ്ര മന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും നടത്തുന്നത്. ഇവര്‍ ദേശീയ മാധ്യമങ്ങളെ വിലക്കെടുത്തിരിക്കുകയാണ്. ജിഹാദികളുടെ കേന്ദ്രമായി കേരളത്തെ ചിത്രീകരിക്കുന്നത് മലയാളികളെ അപമാനിക്കാനാണ്. ആര്‍എസ്എസ് നടത്തുന്ന കുപ്രചണങ്ങള്‍ ആരും വിശ്വസിക്കില്ല. ജിഹാദികളുടെ താവളമാണ് കേരളമെന്ന വാദം തെളിയിക്കാന്‍ ബിജെപിയേയും ആര്‍എസ്എസിനേയും താന്‍ വെല്ലുവിളിക്കുകയാണെന്ന് കോടിയേരി പറഞ്ഞു,.


കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന പ്രചാരണം അജണ്ടയുടെ ഭാഗമാണ്. ന്യുനപക്ഷങ്ങളെ സിപിഎം സംരക്ഷിക്കുന്നതാണ് ഇതിനു കാരണം. ന്യുനപക്ഷ സംരക്ഷണത്തോടൊപ്പം തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ