General News

ഹാദിയ കേസ് :പിതാവിന് മാത്രമല്ല സംരക്ഷണാവകാശം- സുപ്രീം കോടതി

Tue, Oct 03, 2017

Arabianewspaper 397
ഹാദിയ കേസ് : പിതാവിന് മാത്രമല്ല സംരക്ഷണാവകാശം- സുപ്രീംകോടതി

ഏതു മതവിശ്വാസത്തില്‍ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം 24 വയസുകാരിയായ ഹാദിയയ്ക്ക് മാത്രമാണെന്ന് സൂപ്രീം കോടതി. ഈ യുവതിയുടെ പൂര്‍ണമായ സംരക്ഷണ അവകാശം പിതാവിനു മാത്രമല്ല ഉള്ളതെന്നം കോടതി നിരീക്ഷിച്ചു. കേസില്‍ കക്ഷി ചേരാന്‍ കേരളത്തിലെ വനിതാ ക്മ്മീഷനെ സുപ്രീം കോടതി അനുവദിച്ചു.


ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവായിരുന്ന ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. കേസ് എന്‍ഐഎ അന്നേഷിക്കരുതെന്നും ഷെഫിന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മറുപടി സത്യവാങ് മൂലം നല്‍കാന്‍ എന്‍ഐഎക്ക് കോടതി അനുമതി നല്‍കി.


കേസില്‍ വാദം തുടങ്ങാനിരിക്കെ അഭിഭാഷകരുടെ ആവശ്യത്തെ തുടര്‍ന്ന് വാദം മാറ്റിവെച്ചു,. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.


പിതാവിനു മാത്രമല്ല സംരക്ഷണ അവകാശം എന്നു പറഞ്ഞ കോടതി ആവശ്യമെങ്കില്‍ മൂന്നാമതൊരു സംഘടനയേയോ വ്യക്തിയേയോ സംരക്ഷകനായി നിമയിക്കുന്ന കാര്യം  പരിഗണിക്കുമെന്നും  പറഞ്ഞു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന കാര്യവും സുപ്രീം കേടതി പരിശോധിക്കും. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോയെന്ന് കാര്യവും കോടതി പരിശോധിക്കും. ചീഫ് ജസ്റ്റീസ് അദ്ധ്യ.ക്ഷനായ ബെഞ്ചാണ് ഇക്കാര്യം പരിഗണിക്കുന്നത്.


തന്റെ മകളെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ചു മതം മാറ്റിയെന്നും ഭീകര പ്രവര്‍ത്തനത്തിന് മകളെ ഉപയോഗിക്കുമെന്ന ആശങ്കയുണ്ടെന്നും കാണിച്ചാണ് അഖില എന്ന പെണ്‍കുട്ടിയുടെ പിതാവ് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. കേസ് പരിഗണിച്ച് കോടതി മെയ് 24 ന് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം കോടതി റദ്ദു ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ പിതാവിനൊപ്പം കോടതി വിട്ടയയ്ക്കുകയായിരുന്നു. പോലീസ് സംരക്ഷണയിലാണ് ഇപ്പോള്‍ പെണ്‍കുട്ടി വൈക്കത്തെ വീട്ടില്‍ താമസിക്കുന്നത്. എന്നാല്‍, കോടതി വിധിയുടെ മറവില്‍ ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വനിത കമ്മീഷന്‍ കേസില്‍ കക്ഷി ചേര്‍ന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ