General News

93 വയസായ ഡോക്ടര്‍ക്കെതിരെ ബലാല്‍സംഗ കേസ്

Tue, Oct 03, 2017

Arabianewspaper 436
93 വയസായ ഡോക്ടര്‍ക്കെതിരെ ബലാല്‍സംഗ കേസ്

പാലക്കാട്ടെ പ്രമുഖ ഹോമിയോ ഡോക്ടര്‍ പിജി മേനോനും (93). മകന്‍ ഡോ. കൃഷ്ണ മോഹനും (56) എതിരെ വീട്ടുവേലക്കാരിയുടെ പരാതിയില്‍ ബലാല്‍സംഗത്തിന് കേസ് എടുത്തു.


വീട്ടില്‍ നിന്ന് 70 പവന്‍ സ്വര്‍ണം മോഷണം പോയെന്ന് കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ജോലിക്കാരിയെ ചോദ്യം ചെയ്തപ്പോളാണ് ഇവര്‍ ബലാല്‍സംഗ ആരോപണം ഉന്നയിച്ചത്. മദ്ധ്യവയസ്‌കയായ സ്ത്രീയുടെ പരാതിയില്‍ 93 കാരനായ ഡോക്ടറിനും മകനുമെതിരെ ബലാല്‍സംഗത്തിന് കേസ് എടുത്തു.


പിതാവും മകനും തന്നെ പീഡിപ്പിച്ചത്. 2016 മാര്‍ച്ച് മുതല്‍ ഈ വര്‍ഷം സെപ്തംബര്‍ വരെ തന്നെ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് സ്ത്രീയുടെ പരാതി.


ഇവരുടെ പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന എഴുപതു പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, പീഡന വിവരം മറച്ചു വെയ്ക്കാനാണ് മോഷണ കുറ്റം ചുമത്തിയതെന്ന് സ്ത്രീ പരാതിപ്പെടുകയായിരുന്നു,

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ