General News

ചാലക്കുടി കൊലപാതകം: സിപി ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടി

Tue, Oct 03, 2017

Arabianewspaper 386
ചാലക്കുടി കൊലപാതകം:  സിപി ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടി

ചാലക്കുടിയില്‍ രിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും സര്‍ക്കാരിനു വേണ്ടി വിവിധ കേസുകളില്‍ ഹാജരായിട്ടുള്ള പ്രത്യേക പ്രോസിക്യുട്ടറുമായ സിപി ഉദയഭാനുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


അറസ്റ്റു ചെയ്തവരെ റിമാന്‍ഡു ചെയ്ത പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അഭിഭാഷകന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്,.


കൊലപാതക കേസില്‍ അറസ്റ്റിലായ ജോണി. രജിത്ത് എന്നിവരുടെ മൊഴികളില്‍ അഭിഭാഷകന് കൊലപാതകത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും അഭിഭാഷകന് കൊല്ലപ്പെട്ട രാജീവുമായി ശത്രുത ഉണ്ടായിരുന്നതായി പോലീസിന് വ്യക്തമായ തെളിവു ലഭിച്ചിരുന്നു.


രാജിവീനെ തട്ടിക്കൊണ്ടു വന്ന് ചില പേപ്പറുകളില്‍ ഒപ്പിടിവിക്കാനായിരുന്നു ശ്രമമെന്ന് തെളിഞ്ഞിട്ടുണ്ട്. രാജീവിനെ തട്ടിക്കൊണ്ടു വന്ന വാടക വീട്ടിലേക്ക് സിപി ഉദയഭാനു എത്താന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍, മര്‍ദ്ദിച്ച് അവശനായ നിലയിലായിരുന്ന രാജിവ് മല്‍പ്പിടുത്തതിനിടെ മരണമടയുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.


ശരിരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. തലക്ക് മുര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ പാടും ഉണ്ടായിരുന്നു,. എന്നാല്‍, കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ ഞരമ്പുകള്‍ തകര്ന്ന നിലയിലായിരുന്നു.


കൈകള്‍ മുന്നില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ