General News

കൊച്ചി മെട്രോ നഗരത്തിലേക്ക് ഓടിയെത്തി

Tue, Oct 03, 2017

Arabianewspaper 369
കൊച്ചി മെട്രോ നഗരത്തിലേക്ക് ഓടിയെത്തി

ആലുവയില്‍ നിന്നും ആരംഭിച്ച കൊച്ചി മെട്രോ ആദ്യമായി നഗര ഹൃദയം തൊട്ടു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.


പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജു വരെയുള്ള പാതയാണ് തുറന്നത്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം വഴിയുള്ള സര്‍വ്വീസാണിത്. ആലുവയില്‍ നിന്നും ആരംഭിക്കുന്ന സര്‍വ്വീസ് പാലാരിവട്ടവും പിന്നിട്ട് കലൂര്‍ വഴി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെത്തും.


പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ അഞ്ചു കിലോമീറ്ററാണ് പുതിയ പാത.


കലൂര്‍ ടൗണ്‍ ഹാളിലാണ് ഉദ്ഘാടന സമ്മേളനം അരങ്ങേറിയത്. ഇന്നു ഉച്ചയോടെ സര്‍വീസ് ആരംഭിക്കും. ആലുവയില്‍ നിന്നും മഹാരാജാസ് കോളേജ് വരെ 50 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.

Tags : Kochi Metro 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ