General News

ജനരക്ഷാ യാത്ര : കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതം

Mon, Oct 02, 2017

Arabianewspaper 336
ജനരക്ഷാ യാത്ര : കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതം

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ പങ്കെടുക്കുന്ന ജനരക്ഷാ .യാത്ര കണ്ണൂരില്‍ തുടക്കമാകുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം പതിവില്ലാത്ത വാഗ്വാദങ്ങളിലും കടന്നാക്രമണങ്ങളിലും കലുഷിതമാകുന്നു.


ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കേരളത്തിലേയം ബംഗാളിലേയും സര്‍ക്കാരുകളെ കടന്നാക്രമിച്ചതോടെയാരംഭിച്ച വാക്പയറ്റ് മറുപടിയും വീണ്ടും മറുപടിയുമായി കനക്കുന്നു.


കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാരും ബംഗാളിലെ മമത സര്‍ക്കാരും ജിഹാദി ഗ്രുപ്പുകള്‍ക്കൊപ്പം ചേര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നുവെന്ന ഗുരുതര ആരോപണമാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വിജയദശമി ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയത്.


ഇതിന് കേരള മുഖ്യമന്ത്രി അതിശക്തമായ ഭാഷയിലാണ് മറുപടി നല്‍കിയത്. കേരളീയരെയാണ് ആര്‍എസ്എസ് മേധാവി വെല്ലുവിളിക്കുന്നതെന്നും പിണറായി പറഞ്ഞു,


എന്നാല്‍, ആര്‍എസ്എസിനെ എതിര്‍ക്കും മുമ്പ് കേരളത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് എത്തുകയായിരുന്നു.


താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ദേശവിരുദ്ധ ശക്തികളെ സഹായിക്കുന്ന നിലാപാടാണ് കേരള സര്‍ക്കാരിന്റേത് അല്‍ ഖ്വയിദയ്ക്കും ഐഎസിനും ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഭീകരരെ സംഭവാന ചെയ്തത് ഈ കൊച്ചു കേരളമാണെന്ന് കുമ്മനം ആരോപിച്ചു,.


ജോസഫ് എന്ന അദ്ധ്യാപകന്റെ കൈവെട്ടിയ അതേ ഭീകരവാദമാണ് ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്. കേരളത്തിന്റെ ഭരണാധികാരിയെ കുറ്റപ്പെടുത്തിയാല്‍ അതെങ്ങെനെ കേരളീയരെ കുറ്റപ്പെടുത്തലാകുമെന്നും കുമ്മനം ചോദിച്ചു,. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിനെ കുറിച്ച് കുറ്റം പറയാതെ ചരിത്രം വായിച്ചാല്‍ മതിയാകുമെന്നും കുമ്മനം പറഞ്ഞു,.


കേരളത്തിലെ സിപിഎം മവോയിസ്റ്റുകളെ പോലെ പെരുമാറുന്നുവെന്ന ആരോപണവുമായി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ ആരോപിച്ചു. ഇതിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശക്തമായി ഖണ്ഡിച്ചു. കേന്ദ്ര മന്ത്രിമാര്‍ ഫെഡറല്‍ തത്വം പാലിക്കണമെന്ന് മുഖ്യന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. ഇതോടെ. ബിജെപി, സിപിഎം കലഹം പുതിയ വഴിത്തിരവില്‍ എത്തി. കേന്ദ്ര മന്ത്രിമാര്‍ കേരളത്തെ അവഹേളിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.കേരളത്തെ കീഴ്‌പ്പെടുത്താന്‍ കഴിയാത്തതിന്റെ നിരാശയാണ് ആര്‍എസ്എസിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.


അമിത് ഷാ കണ്ണൂരില്‍ മൂന്നു ദിവസം തങ്ങുന്നത് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുവെന്നുവെന്നും ഇതിന്റെ അസ്വസ്ഥതയാണ് മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കുമെന്ന് ബിജെപി പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ