General News

ബ്രിട്ടീഷ് വിമാനക്കമ്പനി പാപ്പരായി. അടച്ചു പൂട്ടി

Mon, Oct 02, 2017

Arabianewspaper 505
ബ്രിട്ടീഷ് വിമാനക്കമ്പനി പാപ്പരായി. അടച്ചു പൂട്ടി

ബ്രിട്ടീഷ് വിമാനക്കമ്പനിയായ മൊമാര്‍ക്ക് എയര്‍ലൈന്‍സ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടി. വിമാന സര്‍വീസുകള്‍ പൊടുന്നനെ നിര്‍ത്താലാക്കുന്നതായി അറിയിപ്പ് വന്നത് ലക്ഷത്തിലധികം യാത്രക്കാരെ പ്രതിസന്ധിയിലാക്കി. കമ്പനിയുടെ രണ്ടായിരത്തോളം ജീവനക്കാരടെ തൊഴിലും ഇതോടെ നഷ്ടപ്പെട്ടു.


വിമാനത്താവളങ്ങളില്‍ എത്തിയ പലരും വൈകിയാണ് വിവരമറിഞ്ഞത്. എല്ലാ സര്‍വ്വീസുകളും അവസാനിപ്പിക്കുന്നതായി കമ്പനിയുടെ ട്വിറ്റര്‍ പേജിലാണ് അറിയിപ്പ് വന്നത്.


കമ്പനി പാപ്പരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പൊടുന്നനെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് വിദേശങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങിയിരിക്കുകയാണ്. വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത് സര്‍വ്വീസ് നടത്തുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു,


സമാധാന കാലത്തെ ഏറ്റവും വലിയ ഒഴിപ്പിക്കലാകുമിതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ക്രിസ് ഗ്രലിംഗ് പറഞ്ഞു.


അതിമത്സരമുള്ള വ്യോമയാന മേഖലയില്‍ പിടിച്ചു നില്‍ക്കാനാകാതെ മൊണാര്‍ക്ക് ശ്വാസം മുട്ടുകയായിരുന്നു. യുഎസിലേതു പോലെ വിമാനക്കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപികരിച്ച് അതിജീവനത്തിന്റെ പുതിയ അദ്ധ്യായം രചിച്ച് വിപണിയിലെ അതി മത്സരം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ബ്രിട്ടനിലെയും യൂറോപ്യന്‍ യൂണിയനിലേയും വിമാനക്കമ്പനികള്‍ ചെവിക്കൊണ്ടില്ല.


ഗ്രേബുള്‍ കാപ്പിറ്റല്‍ എന്ന സ്ഥാപനമാണ് മൊണാര്‍ക് എയര്‍ലൈന്‍സിന്റെ ഉടമസ്ഥര്‍. ബഡ്ജറ്റ് കരിയര്‍ എന്ന നിലയില്‍ ജനപ്രിയമായിരുന്നു കമ്പനി.


ഇറ്റാലിയന്‍ വിമാനകമ്പനി അലിറ്റാലിയ, ജര്‍മനിയിലെ രണ്ടാം സ്ഥാനക്കാരായ എയര്‍ ബര്‍ലിന്‍, എന്നിവരും പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്യാനിരിക്കെയാണ് മൊണാര്‍ക്കിന്റെ തകര്‍ച്ച പ്രഖ്യാപനം. ബ്രക്‌സിറ്റിനു പിന്നാലെയാണ് മൊണാര്‍ക് വിമാന കമ്പനി അടച്ചു പൂട്ടുന്നത്. 80 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടത്തിലാണ് കമ്പനി. .യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോയതോടെ ബ്രിട്ടീഷ് പൗണ്ടിന് ഉണ്ടായ ഇടിവും മൊണാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു,.


നഷ്ടത്തിലായ കമ്പനിയെ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ