General News

ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെയ്പ്പ്, 58 മരണം

Mon, Oct 02, 2017

Arabianewspaper 304
ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെയ്പ്പ്, 58 മരണം

ലാസ് വേഗസിലെ ചൂതാട്ട കേന്ദ്രത്തില്‍ സംഗീത നിശ നടക്കുന്നതിനിടെ വെടിവെപ്പ്. 50 പേര്‍ തല്‍ക്ഷണം മരിച്ചു,.അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.


ചൂതാട്ട കേന്ദ്രങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന ലാസ് വെഗസിലെ മാന്‍ഡലെ ബ എന്ന കാസിനോയിലാണ് വെടിവെപ്പ് ഉണ്ടായത്.


ഇരുപതിലധികം മൃതദേഹങ്ങള്‍ കണ്ടതായി സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, വെടിവെപ്പിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. പക്ഷേ, ഇക്കാര്യത്തില്‍ പോലീസോ സര്‍ക്കാരോ സ്ഥിരീകരണം നല്‍കിയിട്ടില്ല.


ചൂതാട്ട കേന്ദ്രത്തിലെ 32 ാം നിലയിലാണ് സംഗീത പരിപാടി നടന്നു കൊണ്ടിരുന്നത്. ഇവിടെക്ക് എത്തിയ ആയുധ ധാരികളാണ് വെടിവെപ്പ് നടത്തിയത്.


ജനങ്ങള്‍ പരിഭ്രാന്തരായി റോഡിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വെടിവെപ്പിനു പിന്നില്‍ സ്റ്റീഫന്‍ സി പാഡോക് എന്നയാളാണെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ക്ക് അറുപതു വയസുണ്ട്. ലൈംഗിക പീഡനകേസില്‍ പ്രതിയായ ഇയാളും പെണ്‍ സുഹൃത്തും ഹോട്ടലില്‍ ഒരുമിച്ച് കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സ്റ്റീഫനൊപ്പം കഴിഞ്ഞിരുന്ന മരിയു ഡാനിലെ ന്നെ യുവതിയെ പോലീസ് അന്വേഷിച്ച് വരുന്നു,. ഇവര്‍ കാസിനോ ജീവനക്കാരിയാണ്.  ഹോട്ടലിലെ മുറിയിലെ ജനല്‍ അഴിയിലൂടെയാണ് യന്ത്രത്തോക്ക് ഉപയോഗിച്ച് ഇയാള്‍ വെടിവെപ്പ് നടത്തിയത്. തുടര്‍ന്ന് സ്വയം വെടിവെച്ച് ഇയാള്‍ മരിക്കുകയായിരുന്നു.





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ