General News

പാക് വെടിവെപ്പില്‍ പത്തു വയസുകാരന്‍ കൊല്ലപ്പെട്ടു

Mon, Oct 02, 2017

Arabianewspaper 212
പാക് വെടിവെപ്പില്‍ പത്തു വയസുകാരന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ റെയ്‌ഞ്ചേഴ്‌സ് നടത്തിയ വെടിവെപ്പില്‍ പത്തു വയസുകാരന്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയില്‍ രാവിലെയാണ് പാക് സൈന്യം ഷെല്ലാക്രണം നടത്തിയത്. വീട്ടുമുറ്റത്ത് കളി്ച്ചു കൊണ്ടിരുന്ന ഇസ്രാര്‍ അഹ്മദാണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.


രാവിലെ ആറു മണിയോടെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള കെറി മേഖലയില്‍ പാക് സൈന്യം കനത്ത ഷെല്ലിംഗ് ആരംഭിച്ചത്.


വെടിവെപ്പ് തുടരുകയാണ്. യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍ വെടിവെപ്പ് ആരംഭിച്ചതോടെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.,


സൈനിക പോസ്റ്റുകള്‍ക്ക് പകരം ഗ്രാമങ്ങളെ ലക്ഷ്യമാക്കിയാണ് ഷെല്ലാക്രമണം പാക്കിസ്ഥാന്‍ നടത്തുന്നത്. സെപ്തംബര്‍ 24 ന് പാക്കിസ്ഥാന്‍ നടത്തിയ ശക്തമായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ