General News

തീവണ്ടിയില്‍ ലഭിച്ചത് കേടായ ജ്യൂസ്, മുന്‍ റെയില്‍ മന്ത്രിയുടെ വീഡിയോ വൈറല്‍

Sun, Oct 01, 2017

Arabianewspaper 263
തീവണ്ടിയില്‍ ലഭിച്ചത് കേടായ ജ്യൂസ്, മുന്‍ റെയില്‍ മന്ത്രിയുടെ വീഡിയോ വൈറല്‍

ഡെല്‍ഹിയില്‍ നിന്ന് ശതാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്ത തനിക്ക് കുടിക്കാന്‍ ലഭിച്ച പാക്കഡ് നാരാങ്ങാ ജ്യൂസില്‍ മാലിന്യം കണ്ടെത്തിയ കാര്യം മുന്‍ റെയില്‍ മന്ത്രി ദിനേഷ് ത്രിവേദി വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.


പ്രീമിയം ട്രെയിനുകളില്‍ പോലും ഇതാണ് അവസ്ഥ എന്ന് അദ്ദേഹം ആരോപിച്ചു,. ഫ്രഷ് ലൈം വാട്ടര്‍ എന്ന പേരില്‍ ലഭിച്ച പാനീയത്തിന്റെ കവര്‍ തുറന്നപ്പോഴാണ് ഇതിനുള്ളില്‍ മാലിന്യം കണ്ടെത്തിയത്. കൊക്കോകോള കമ്പനിയുടെ ബ്രാന്‍ഡായ ഫ്രസ്‌കയാണ് പ്രഷ് ലെമനൈഡ് എന്ന പേരില്‍ ഇത് വില്‍ക്കുന്നത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഫ്രസ്‌കയെ റെയില്‍ വേ കാറ്ററിംഗ് കമ്പനിയായ ഐആര്‍സിടിസി കരിമ്പട്ടികയില്‍ പെടുത്തി. ഇനി മുതല്‍ ഫ്രസ്‌കയുടെ ജ്യൂസുകള്‍ ഒന്നും റെയില്‍ വേയില്‍ വില്‍ക്കാന്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.


വന്‍നിരക്ക് കൊടുത്ത് ട്രയിനില്‍ യാത്ര ചെയ്തിട്ടും ശുദ്ധംജലം തരാന്‍ പോലും റെയില്‍ വേയ്ക്ക് കഴിയുന്നില്ലെന്ന് ത്രിവേദി പറഞ്ഞു, തീവണ്ടികളുടെ മോശമായ അവസ്ഥയ്‌ക്കെതിരെ ജനം പ്രതിഷേധിക്കണം. അല്ലെങ്കില്‍ ഇതെല്ലാം സഹിക്കേണ്ടതായി വരും. നിലവാരമില്ലാത്ത ഭക്ഷണ സാമഗ്രികളുടെ ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനും ദൃശ്യമാധ്യമങ്ങള്‍ വഴി സംപ്രേഷണം ചെയ്യാനും അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ നല്‍കുന്ന കമ്പനികളുമായുള്ള കരാര്‍ റെയില്‍ വേ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


യുപിഎ മന്ത്രിസഭയില്‍ റെയില്‍ വേ മന്ത്രിയായ ത്രിവേദി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമാണ്. മമത ബാനര്‍ജിയുമായി ആലോചിക്കാതെ റെയില്‍ വേ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ത്രിവേദിയെ അന്ന് മന്ത്രിസഭയില്‍ നിന്നും രാജിവെയ്പ്പിക്കുകയായിരുന്നു. ത്രിവേദി ഇടക്കാലത്ത് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ സജിവമല്ല ത്രിവേദി.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ