General News

പൂനെയില്‍ മലയാളി വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Sun, Oct 01, 2017

Arabianewspaper 247
പൂനെയില്‍ മലയാളി വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പൂനെയില്‍ ഒറ്റയ്ക്ക് താമസിച്ചു വന്ന മലയാളി വയോധിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചങ്ങാനാശേരി സ്വദേശിനിയായ രാധാമാധവനെയാണ് കൊലപ്പെടുത്തിയത്. 65 വയസുള്ള ഇവര്‍ ഒറ്റയ്ക്കാണ് ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്നത്.


അടുത്ത ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഫ്‌ളാറ്റിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്.


അധികം അകലെയല്ലാതെയാണ് ഇവരുടെ മക്കള്‍ താമസിക്കുന്നത്. ഇവരാണ് മാതാവിനെ തിരഞ്ഞ് എത്തിയത്. ഇവരുടെ ശരിരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടില്‍ ജോലിക്കു വന്നിരുന്ന സ്ത്രീകളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നുണ്ട്. സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചു വരുന്നു.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ