General News

ബിജെപിയുടെ നക്കാപ്പിച്ച വേണ്ട- വെള്ളാപ്പള്ളി

Sun, Oct 01, 2017

Arabianewspaper 229
ബിജെപിയുടെ നക്കാപ്പിച്ച വേണ്ട- വെള്ളാപ്പള്ളി

അധികാര കാലാവധി കഴിയാറായപ്പോള്‍ ബിജെപി വെച്ചു നീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസിന് വേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍,


ബിജെപി ഇപ്പോള്‍ വെച്ചു നീട്ടുന്ന നക്കാപ്പിച്ച വേണ്ടെന്ന് വെയ്ക്കുകയാണ് ബിഡിജെഎസിന് നല്ലത്. അധികാരം ലഭിച്ച് ഇത്രയും നാള്‍ കഴിഞ്ഞിട്ടും ഘടക കക്ഷികള്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കാന്‍ ബിജെപി തയ്യാറായില്ല.


ബിഡിജെഎസിനെ കൂടെ നിര്‍ത്താനാണ് ഇപ്പോള്‍ നക്കാപ്പിച്ച വെച്ചു നീട്ടുന്നത്. ഇതു വേണ്ടെന്ന് വെച്ച് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബിഡിജെഎസ് ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു,


വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 5000 വോട്ടു തികച്ചു കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസുമായി ആലോചിക്കാതെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. തിരഞ്ഞെടുപ്പു പ്രചരണത്തില്‍ നിന്ന് ബിഡിജെഎസ് മാറിനിന്നതും ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതിനേയും തുടര്‍ന്ന് അമിത് ഷാ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചയ്ക്കായി അഹമദ് ബാദിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനം നല്‍കുന്നതില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനം എടുക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കി.


വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലും ജനരക്ഷാ യാത്രയിലും ബിഡിജെഎസ് പങ്കെടുക്കുമെന്ന് ബിജെപി മുന്‍ അദ്ധ്യക്ഷന്‍ വി മുരളീധരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Tags : BJP-BDJS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ