General News

മോഡി സര്‍ക്കാരിനെതിരെ സമരപ്രഖ്യാപനവുമായി അണ്ണാ ഹസാരെ

Sun, Oct 01, 2017

Arabianewspaper 176
മോഡി സര്‍ക്കാരിനെതിരെ സമരപ്രഖ്യാപനവുമായി അണ്ണാ ഹസാരെ

നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ജനകീയ. പ്രക്ഷോഭത്തിന് മടിക്കില്ലെന്ന് അഴിമതി വിരുദ്ധ സമര നായകന്‍ അണ്ണാ ഹസാരെ. നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്തു നേടിയെന്ന് ഹസാരെ ചോദിക്കുന്നു.


നാടകങ്ങള്‍ മതിയാക്കി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വന്‍ ബഹുജന പ്രക്ഷോഭത്തിന് തയ്യാറെടുക്കുമെന്ന് അണ്ണാ ഹസാരെ പറഞ്ഞു,


ഡെല്‍ഹിയിലെ രാം ലീല മൈതാനത്ത് വന്‍ പ്രക്ഷോഭത്തിന് താന്‍ തയ്യാറെടുക്കുകയാണെന്നും രണ്ട് മാസം കൂടി താന്‍ ക്ഷമിക്കുമെന്നും അണ്ണാ ഹസാരെ പറഞ്ഞു,


ലോക് പാല്‍ നടപ്പിലാക്കത്തതാണ് തന്റെ സമരത്തിന് പ്രധാന കാരണമെന്നും ഭരണത്തിലേറിയപ്പോള്‍ ഈ വാഗ്ദാനം മോഡി നല്‍കി. എന്നാല്‍, മൂന്നര വര്‍ഷം കഴിഞ്ഞിട്ടും ഇത് നടപ്പിലാക്കുന്നില്ല. നോട്ട് നിരോധനത്തെ താന്‍ ആദ്യം അനുകൂലിച്ചത് കള്ളപ്പണക്കാരെ പിടിക്കാനാണല്ലോ എന്നു കരുതിയാണെന്നും എന്നാല്‍, സര്‍ക്കാര്‍ ഇവര്‍ക്ക് മാപ്പു നല്‍കി കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കിയെന്നും ഹസാരെ പറഞ്ഞു,


കള്ളപ്പണം ഖജനാവില്‍ തിരിച്ചെത്തിയെങ്കില്‍ എവിടെയെന്നും ശുചിത്വത്തിന് ഇറങ്ങുന്നത് നല്ലതാണെങ്കിലും ക്യാമറയ്ക്കു മുന്നിലുളള നാടകമായി ഇതും മാറിയെന്നും ഹസാരേ ആരോപിച്ചു.,

Tags : Anna Hazare 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ