General News

മോഡി നുണയന്‍, ബുള്ളറ്റ് ട്രയിന്‍ അനുവദിക്കില്ല- എംഎന്‍എസ്

Sat, Sep 30, 2017

Arabianewspaper 200
മോഡി നുണയന്‍, ബുള്ളറ്റ് ട്രയിന്‍ അനുവദിക്കില്ല- എംഎന്‍എസ്

മുംബൈയില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണം അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. മുംബൈയിലെ റെയില്‍ വേ മേല്‍പ്പാതകളും മറ്റു നടപ്പാതകളും പുനര്‍ നിര്‍മിക്കുകയും അടിസ്ഥാന സൗകര്യ വികസനങ്ങളും നടപ്പിലാക്കുകയും ചെയ്ത ശേഷം മാത്രമേ ബുള്ളറ്റ് ട്രെയിന്‍ പാതയ്ക്ക് കല്ലിടാന്‍ സമ്മതിക്കുകയുള്ളുവെന്ന് രാജ് താക്കറെ പറഞ്ഞു,. മുംബൈയിലെ സബര്‍ബന്‍ ട്രെയിന്‍ സംവിധാനം മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന് ഒരു കല്ലു പോലും ഇടാന്‍ താന്‍ അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ മോഡി ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവന്നോട്ടെയെന്നും താക്കറെ പറഞ്ഞു.മോഡിയേപോലുള്ള ഒരു നുണയനെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും രാജ് താക്കറെ പറഞ്ഞു.,


റെയില്‍ മന്ത്രി പീയുഷ് ഗോയലിനെ ഒന്നിനും കൊള്ളില്ലെന്നും ഇതിലും ഭേദം സുരേഷ് പ്രഭുവായിരുന്നുവെന്നും രാജ് പറഞ്ഞു.,


മുംബൈയിലെ റെയില്‍ വേ നടപ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താക്കറെയുടെ പ്രസ്താവന.


മുംബൈയിലെ സബര്‍ബന്‍ ട്രെയിന്‍ ശൃംഖല വികസിപ്പിക്കുകയാണ് വേണ്ടത്. ഇതു പൂര്‍ത്തിയായ ശേഷം മാത്രമെ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണം അനുവദിക്കു എന്ന് രാജ് താക്കറെ പറഞ്ഞു,. മുംബൈയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും കുടിയേറവരെയും താക്കറെ കുറ്റപ്പെടുത്തി. റെയില്‍ വേ ഉള്ളപ്പോള്‍, പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ഇവിടെ എത്തണമെന്നില്ല, ആളുകളെ കൂട്ടക്കുരുതി നടത്താന്‍ ഇവര്‍ മതിയെന്നും താക്കറെ പറഞ്ഞു.


ബ്രിട്ടീഷ്‌കാരുടെ കാലത്ത് പണിത റെയില്‍ വേ മേല്‍പ്പാലത്തിലൂടെ ആയിരങ്ങളാണ് നിത്യേന കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം കനത്ത മഴയത്ത് ആളുകള്‍ നടപ്പാതയിലേക്ക് ഓടിക്കയറിതോടെ തിക്കിലും തിരക്കിലും പെട്ടായിരുന്നു ദുരന്തം ഉണ്ടായത്.


നിലവിലുള്ള നടപ്പാത പുതുക്കി പണിത് വീതിക്കൂട്ടാന്‍ സാധിച്ചിരുന്നില്ല. ഇതിന് റെയില്‍ വേ അനുമതി നല്‍കിയിരുനുവെങ്കിലും ടെണ്ടര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ