General News

ക്വട്ടേഷന്‍ കൊലപാതകം ; പ്രമുഖ അഭിഭാഷകനെതിരെ അന്വേഷണം

Sat, Sep 30, 2017

Arabianewspaper 267
ക്വട്ടേഷന്‍ കൊലപാതകം ; പ്രമുഖ അഭിഭാഷകനെതിരെ അന്വേഷണം

റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രമുഖ അഭിഭാഷകനായ സി പി ഉദയഭാനുവിന്റെ പങ്ക് പോലീസ് അന്വേഷിക്കുന്നു. ഉദയഭാനുവിനെതിരെ കൊല്ലപ്പെട്ട രാജീവ് നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.


ഇക്കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ഉദയഭാനുവില്‍ നിന്ന് വധ ഭീഷണി ഉണ്ടെന്ന് കാണിച്ച് രാജീവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയിരുന്നു.


എന്നാല്‍, ഇക്കാര്യത്തില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇടതു പക്ഷ അനുഭാവിയായ ഉദയാഭാനുവിനെതിരെ ആരോ നല്‍കിയ വ്യാജ കത്താണ് ഇതെന്ന് പോലീസ് കരുതി.


പോലീസിന്റെ അലംഭാവത്തെ തുടര്‍ന്ന് രാജിവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭീഷണി ഉണ്ടെന്നത് പരിശോധിക്കാന്‍ നെടുമ്പാശേരി പോലീസിനെ കോടതി ചുമതലപ്പെടുത്തി. എന്നാല്‍, ഇക്കാര്യത്തില്‍ നെടുമ്പാശേരി പോലീസും വീഴ്ച വരുത്തി. പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് പോലീസ് ചെവികൊണ്ടില്ല.


റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ ടീം കൊല നടത്തിയതായാണ് പോലീസ് എഫ്‌ഐആര്‍. കൊലപാതകവുമായി ബന്ധപ്പെട്ട് മൂുന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നുള്ള മൊഴിയും മറ്റു തെളിവുകളും പോലീസ് പരിശോധിച്ചു വരികയാണ്.


പാലക്കാട്ട് ജില്ലയില്‍ വസ്തുക്കച്ചവടം നടത്തിയതിനെ തുടര്‍ന്നാണ് സിപി ഉദയാഭാനുവും രാജീവും കലഹം ഉണ്ടായത്. 70 ലക്ഷം രൂപ അഡ്വാന്‍സ് തുക നല്‍കിയെങ്കിലും കാലാവധിക്കു മുന്നെ കച്ചവടം നടന്നില്ല, അഡ്വാന്‍സ് തുക തിരികെ ചോദിച്ചുവെങ്കിലും രാജീവ് കാരാറിലുള്ള പോലെ പണം തിരികെ തരാന്‍ കഴിയില്ലെന്ന് അറിയിച്ചു. പണം തന്നില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഉദയഭാനു ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് രാജീവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. അങ്കമാലി സ്വദേശിയായ രാജിവിനെ കഴിഞ്ഞ ദിവസം ആളൊഴി്ഞ്ഞ കെട്ടിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.


അഞ്ചു കോടി രൂപയുടെ ഭൂമി വാങ്ങാനായിരുന്നു ഇത്രയും തുക അഡ്വാന്‍സ് നല്‍കിയത്. കരാര്‍ കാലാവധിക്ക് മുമ്പ് ബാക്കി തുക കൂടി നല്‍കിയില്ലെങ്കില്‍ അഡ്വാന്‍ തുക നഷ്ടപ്പെടുമെന്നായിരുന്നു കരാര്‍. എന്നാല്‍, പറഞ്ഞ പ്രകാരം കച്ചവടം നടന്നില്ല. ഇതേ തുടര്‍ന്ന് അഡ്വാന്‍സ് നല്‍കിയ പണം സിപി ഉദയാഭാനു തിരിച്ച് ചോദിച്ചു,.


രജീവിനൊപ്പം പങ്കാളി ജോണി എന്നയാളുമുണ്ടായിരുന്നു. തുക പങ്കുവെയ്ക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ജോണിയും അഭിഭാഷകനും ഒത്തു ചേര്‍ന്ന് രാജിവിനെതിരെ വധഭീഷണി മുഴക്കിയെന്നാും ആരോപണം ഉണ്ട്.


പോലീസ് പിടികൂടിയ മൂന്നു പേരില്‍ ഒരാള്‍ ജോണിയുടെ ബന്ധുവായ ഷൈദജുവാണ്. മറ്റു രണ്ടു പേര്‍ ക്വട്ടേഷന്‍ ഗുണ്ടകളും. രാജീവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ഒടുവില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.


രാജീവ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും താന്‍ നിയമപരമായാണ് ഇതിനെ നേരിടുന്നതെന്നും മറ്റു പലരേയും രാജിവ് സമാനമായി വഞ്ചിച്ചിട്ടുണ്ടെന്നും ഇവരിലാരെങ്കിലുമായിരിക്കും കൊല നടത്തിയതെന്ന് അഡ്വ,. സിപി ഉദയഭാനു പറയുന്നു.


ഹിഷാം കേസിലും, ജിഷ്ണു പ്രണോയ്ി കേസിലും സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ പബ്ലികി പ്രൊസിക്യുട്ടറായിരുന്നു ഉദയഭാനു. ടെലിവിഷന്‍ ചാനലുകളില്‍ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്.

Tags : murder 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ