General News

ആറ് പുതിയ ഗവര്‍ണര്‍മാര്‍ , തമിഴ്‌നാട്ടില്‍ ബന്‍വാരിലാല്‍ പുരോഹിത്

Sat, Sep 30, 2017

Arabianewspaper 206
ആറ് പുതിയ ഗവര്‍ണര്‍മാര്‍ , തമിഴ്‌നാട്ടില്‍ ബന്‍വാരിലാല്‍ പുരോഹിത്

രാജ്യത്ത് ആറു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉത്തരവിറക്കി. അസം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ തമിഴ് നാട് ഗവര്‍ണാറായി മാറ്റി നിയമിച്ച, മഹരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആണ് തമിഴ്‌നാടിന്റെ ചുമതല വഹിച്ചിരുന്നത്.


ബീഹാറില്‍ സത്യ പാല്‍ മാലികിനെയാണ് നിയമിച്ചത്. ബീഹാറില്‍ ഗവര്‍ണറായിരിക്കെയാണ് രാം നാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. ആസാമില്‍ ജഗദീഷ് മുഖിയേയം മേഘാലയയില്‍ ഗംഗാ പ്രസാദിനേയും അരുണാചലില്‍ ബ്രിഗേഡിയര്‍ ഡോ. ബിഡി മിശ്രയേയും ആന്‍ഡമാനില്‍ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയേയും നിയമിച്ചു.


ബിജെപി മുന്‍ എംപിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു സത്യാപാല്‍ മാലിക്,. ബീഹാറില്‍ നിന്നുള്ള മുന്‍ എംഎല്‍സിയാണ് ഗംഗാ പ്രസാദ്.

Tags : Governor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ