General News

കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപാസ് : നടപടികള്‍ നിര്‍ത്തിവെച്ചു

Thu, Sep 28, 2017

Arabianewspaper 341
കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപാസ് : നടപടികള്‍ നിര്‍ത്തിവെച്ചു

കണ്ണൂരിലെ കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മാണം ഉടനില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ പതിനഞ്ച് ഏക്കര്‍ നെല്‍വയല്‍ നികത്തി റോഡ് നിര്‍മാണം നടത്തുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു.


ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടി അണികളെ ബിജെപി ഉള്‍പ്പെടെയുള്ള എതിര്‍ പാര്‍ട്ടികള്‍ അനുഭാവവും പിന്തുണയും പ്രഖ്യാപിച്ച് ഹൈജാക്ക് ചെയ്യുന്നുവെന്ന് ആശങ്കകളെ തുടര്‍ന്നാണ് മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്.


തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് സമരക്കാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്. വയല്‍ നികത്തി റോഡ് നിര്‍മിക്കാന്‍ നോട്ടിഫിക്കേഷന്‍ തല്‍ക്കാലം ഇറക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.


വയല്‍ നികത്താതെ റോഡ് നിര്‍മാണം നടത്താനാകുമോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിന്‍ മേല്‍ സമരം പിന്‍വലിക്കുമെന്നും എന്നാല്‍, നോട്ടിഫിക്കേഷന്‍ ഇറങ്ങിയാല്‍ സമരം ശക്തമായി തുടരുമെന്നും സമര പ്രതിനിധികള്‍ അറിയിച്ചു,

Tags : Kizhattoor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ