General News

പ്രവര്‍ത്തനം പാടില്ല, അന്തേവാസികള്‍ക്ക് തുടരാം - ഹൈക്കോടതി

Thu, Sep 28, 2017

Arabianewspaper 312
പ്രവര്‍ത്തനം പാടില്ല, അന്തേവാസികള്‍ക്ക് തുടരാം - ഹൈക്കോടതി

മതപരിവര്‍ത്തനം ചെയ്തവരെ ഹിന്ദു മതത്തിലേക്ക് പുനര്‍പരിവര്‍ത്തനം നടത്താന്‍ സഹായിക്കുന്ന തൃപ്പൂണിത്തുറ കണ്ടനാട്ടെ ശിവശക്തി യോഗാ കേന്ദ്രം അടച്ചു പൂട്ടേണ്ടതില്ലെന്ന് ഹൈക്കോടതി. പോലീസ് നടപടിക്കെതിരെ യോഗാ കേന്ദ്രം നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്.


അന്തേവാസികള്‍ക്ക് കേന്ദ്രത്തില്‍ തുടരാം. എന്നാല്‍,. യാെതാരു വിധ പ്രവര്‍ത്തനവും പാടില്ല. പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് പരിഗിക്കുന്ന കോടതി നോട്ടീസ് അനുസരിക്കാന്‍ ആവശ്യപ്പെട്ടത്.


യോഗ പരിശീലനം അടക്കം യാതൊരു പ്രവര്‍ത്തനവും പാടില്ല. പെണ്‍കുട്ടികള്‍ അടക്കമുള്ള അന്തേവാസികള്‍ക്ക് ഇവിടെ തുടരാം. കേന്ദ്രത്തില്‍ പാര്‍പ്പി്ച്ച മാസസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്ന കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ മനോജ് ഇതുവരെ പോലീസില്‍ ഹാജരായിട്ടില്ല. ഇയാള്‍ മുന്‍ കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്.


ഇതര മതങ്ങളിലേക്ക് മാറിയ ശേഷം മാതാപിതാക്കളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സഹായമാണ് ഈ കേന്ദ്രം ഒരുക്കുന്നത്. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും കെട്ടിയിട്ടു മര്‍ദ്ദിക്കുകുയും ചെയ്യുന്നതായാണ് കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടി പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് നടത്തിപ്പുകാരായ അഞ്ചു പേര്‍ അറസ്റ്റിലാണ്.


കേന്ദ്രത്തിന് പഞ്ചായത്ത് ലൈസന്‍സോ അനുമതിയോ ഇല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പോലീസ് കേസെടുക്കുകയും ഇവിടെ താമസിച്ചിരുന്നവരോട് ഒഴിഞ്ഞു പോകാനും പോലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഭൂരിഭാഗം പേരും രക്ഷിതാക്കളൊടൊപ്പം മടങ്ങി.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ