General News

ഹ്രസ്വകാല തിരിച്ചടികള്‍ മറന്നേയ്ക്കു, ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

Thu, Sep 28, 2017

Arabianewspaper 399
ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും-  മോര്‍ഗന്‍ സ്റ്റാന്‍ലി

കഴിഞ്ഞ രണ്ടു പാദങ്ങളിലെ വളര്‍ച്ചാ നിരക്കുകളില്‍ ഇടിവു വന്നത് കാര്യമാക്കേണ്ടതില്ലെന്നും ഹ്രസ്വകാല കണക്കുകളേക്കാള്‍ ദീര്‍ഘ കാല പ്രകടനമാണ് സാമ്പത്തിക രംഗത്തെ വിലയിരു്തുന്നതെന്ന് ആഗോള സാമ്പത്തിക ഏജന്‍സി മോര്‍ഗന്‍ ആന്‍ഡ് സ്റ്റാന്‍ലി,


അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ രണ്ട് ട്രില്യണ്‍ ഡോളര്‍ ഇക്കണോമിയില്‍ നിന്നും ആറ് ട്രില്യണ്‍ ഡോളര്‍ മൂലധന വിപണി മൂല്യമുള്ള ഇക്കണോാിയായി മാറുമെന്നും മോര്‍ഗന്‍ സ്റ്റാന്‌ലി പ്രവചിക്കുന്നു. ലോകത്തെ മൂ്ന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും.


ഡിജിറ്റല്‍വല്‍ക്കരണം ഇതിന് പ്രധാന കാരണമാകും. ജിഡിപിയില്‍ 50-75 ബേസിസ് പോയിന്റുകള്‍ ഉയരാന്‍ ഇത് കാരണമാകും. മുംബൈ സെന്‍സെക്‌സ് ഒരു ലക്ഷം കടക്കുമെന്നും ഇവര്‍ വിലിയിരുത്തുന്നു.


2026-27 ല്‍ ഇന്ത്യ ആറു ട്രില്യണ്‍ ഡോളര്‍ ഇക്കണോമിയായി മാറും, പത്തു വര്‍ഷത്തിനുള്ളില്‍ 11 ശതമാനം വളര്‍ച്ചാ നിരക്ക് ഇന്ത്യ കൈവരിക്കും. മോര്‍ഗന്‍ സ്റ്റാന്‍ലി രിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സ്ഥാപനത്തിന്റെ ഇന്ത്യയിലെ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് റിഥം ദേശായി പറഞ്ഞു,.


ജിഎസ്ടി. പോലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായാണ് ഹ്രസ്വകാല ബാലാരീഷ്ടതകള്‍ ഉണ്ടാകുന്നത്. 2018 മുതല്‍ ഇതിന് വ്യത്യാസം വരും. 6400 കോടി യുഎസ് ഡോളര്‍ എന്ന വിദേശ നിക്ഷേപം 12000 കോടി ഡോളറായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ