Local News

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ക്ക് കുമ്മനത്തിന്റെ പിന്തുണ

Thu, Sep 28, 2017

Arabianewspaper 1013
കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ക്ക് കുമ്മനത്തിന്റെ പിന്തുണ

സിപിഎം പാര്‍ട്ടി ഗ്രാമം എന്നറിയപ്പെടുന്ന കീഴാറ്റൂരില്‍ നെല്‍ വയല്‍ നികത്തി റോഡ് നിരമിക്കുന്നതിനെതിരെ നാട്ടുകാര്‍ ുപ്രക്ഷോഭ പാതയിലാണ്. സിപിഎം നേതാക്കളുടെ വാക്കുകള്‍ വകവെയ്ക്കാതെ അണികള്‍ സമര പാതയിലാണ്. ഇവിടെ ബിജെപി രംഗ പ്രവേശം നടത്തിയത് സിപിഎമ്മിനെ മറിച്ച് ചിന്തിക്കാന്‍ ഇടയാക്കുമെന്നാണ് സൂചന.


ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കീഴാറ്റൂരിലെ സമര പന്തലില്‍ എത്തിയപ്പോള്‍ പാര്‍ട്ടിയുടെ ഉറച്ച പ്രവര്‍ത്തകര്‍ എതിര്‍ത്തില്ല. സിപിഎം അണികള്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞത് മുതലെടുക്കാനാണ് കുമ്മനം എത്തിയതെന്നും. റോഡ് നിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ വികസന വിരോധികളാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.


ഏതായാലും, സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ അപ്രതീക്ഷതമായി ലഭിച്ച സ്വീകാര്യത ഏത്ര കണ്ട് മുതലെടുക്കാനാകുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. ഗ്രാമവാസികള്‍ ഒന്നടങ്കം പാര്‍ട്ടിക്കും സര്‍ക്കാരിനേതിരേയും തിരിഞ്ഞിട്ടും വഴങ്ങാതെ പാര്‍ട്ടി നേതൃത്വം വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.


ജനരപ്രതിനിധികളെ മുന്നില്‍ നിര്‍ത്തിയുള്ള വിശദീകരണ യോഗങ്ങളില്‍ പതിനഞ്ച് ഏക്കര്‍ പാടം മാത്രമേ നഷ്ടപ്പെടുകയുള്ളുവെന്ന് പാര്‍ട്ടി വിശദീകരിക്കുന്നു. എന്നാല്‍, കൃഷിഭൂമി നശിപ്പിച്ച് റോഡ് വേണ്ട എന്ന നിലപാട് ആവര്‍ത്തിച്ചാണ് കീഴാറ്റൂരുകാര്‍.


കീഴാറ്റൂര്‍ കേരള സിപിഎമ്മിന്റെ നന്ദി ഗ്രാം ആകുമെന്ന കണക്കൂ കൂട്ടലിലാണ് ബിജെപി. സമരക്കാര്‍ക്ക് സര്‍വ്വ വിധ പിന്തുണയും നല്‍കാനാണ് ബിജെപി. ശ്രമം.

Tags : CPM  BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ