General News

വ്യാജ ചിത്രം ഉപയോഗിച്ചതിന് ഐക്യ രാഷ്ട്ര പൊതുസഭ പാക്കിസ്ഥാനെ വിമര്‍ശിച്ചു

Wed, Sep 27, 2017

Arabianewspaper 250
വ്യാജ ചിത്രം ഉപയോഗിച്ചതിന് ഐക്യ രാഷ്ട്ര പൊതുസഭ പാക്കിസ്ഥാനെ വിമര്‍ശിച്ചു
ഇന്ത്യുയുമായുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിന് വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് ലോകത്തെ തെറ്റദ്ധരിപ്പിച്ച പാക്കിസ്ഥാന്റെ നടപടിയില്‍ ഐക്യ രാഷ്ട്ര പെതുസഭ അപലപിച്ചു,.

ഐക്യ രാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ ഇത്തരം ചിത്രങ്ങള്‍ ഇനിയും ഉപയോഗിക്കുന്നത് തടയുമെന്നുും ഇതിനുള്ള മാര്‍ഗങ്ങള്‍ ആരായുമെന്നും യുഎന്‍ജിഎ പ്രസിഡന്റ് മിറോസ്ലാവ് ലാജ്കാക് പറഞ്ഞു.

യുഎന്‍ പൊതുസഭയില്‍ കാഷ്മീര്‍ വിഷയം ഉന്നയിക്കുമ്പോഴാണ് പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ മലീഹ ലോധി കാശ്മീരില്‍ ഇന്ത്യന്‍ സൈനികരുടെ പെല്ലറ്റ് തോക്കിന് ഇരയായ യുവതിയുടേത് എന്ന് പറഞ്ഞ് പലസ്ത്രീനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത്.

ഇക്കാര്യം ഇന്ത്യ ഉയര്‍ത്തിക്കാട്ടി ഖണ്ഡിച്ചിരുന്നു. കൂടാതെ പാക് ഭീകരര്‍ ഇന്ത്യന്‍ സൈനികയനായ ഫയാസിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയ ശേഷമുള്ള ചിത്രം ഉയര്‍ത്തിക്കാട്ടി കാശ്മീരി ജനത നിത്യവും അനുഭവിക്കുന്നത് ഇതാണെന്ന് വിശദീകരിച്ചു.
Tags : UNGA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ