General News

നോട്ടു നിരോധനം ദുരന്തം. ജിഎസ്ടി മോശമായി നടപ്പിലാക്കി -യശ്വന്ത് സിന്‍ഹ

Wed, Sep 27, 2017

Arabianewspaper 262
നോട്ടു നിരോധനം ദുരന്തം. ജിഎസ്ടി മോശമായി നടപ്പിലാക്കി -യശ്വന്ത് സിന്‍ഹ

മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്നും ഇക്കാര്യത്തില്‍ ബിജെപിയിലെ പലര്‍ക്കും അതൃപ്തിയുണ്ടെന്നും എന്നാല്‍, തുറന്നു പറയുന്നില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു,


ഇന്ത്യന്‍ എക്‌സപ്രസിലെഴുതിയ ലേഖനത്തിലാണ് വാജ്‌പേയി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന സിന്‍ഹയുടെ ലേഖനം. നോട്ടു നിരോധനം വലിയ ദുരന്തമായിരുന്നു. ജിഎസ്ടി നടപ്പിലാക്കിയത് വളരെ മോശം തയ്യാറെടുപ്പുകളിലൂടെയാണ്. ചെറുകിട സംരംഭകര്‍ തകര്‍ന്നു.ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു.


ജിഡിപി നിരക്കിലുണ്ടായ കുറവ് സാങ്കേതിക കാരണങ്ങള്‍ മൂലമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിനേയും അദ്ദേഹം പരേക്ഷമായി വിമര്‍ശിച്ചു.


വളര്‍ച്ച കണക്കൂ കൂട്ടുന്ന രീതി മാറ്റണമെന്നും ജിഡിപി വളര്‍ച്ചാ നിരക്ക് നിലവിലുള്ളതിനേക്കാള്‍ കുറവാണെന്ന് സിന്‍ഹ പറഞ്ഞു,. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ കടുത്ത വിമര്‍ശനമാണ് സിന്‍ഹ നടത്തിയത്. ജെയ്റ്റിലി പരാജയമാണെന്നും ദാരിദ്ര്യം ഏറെ അനുഭവിച്ചിട്ടുള്ളയാളാണ് പ്രധാനമന്ത്രി എന്നാല്‍, എല്ലാവരും ഇത് അനുഭവച്ചറിയണമെന്ന വാശിയിലാണ് അദ്ദേഹത്തിന്റെ ധനമന്ത്രി കഠിനാദ്ധ്വാനം ചെയ്യുന്നതെന്നും സിന്‍ഹ പറഞ്ഞു.


എന്നാല്‍, സിന്‍ഹയുടേത് കടുത്ത മോഹഭംഗത്തില്‍ നിന്ന് ഉടലെടുത്ത പ്രതികരണമാണെന്നും പാര്‍ട്ടിയുലും അധികാര സ്ഥാനങ്ങളിലും എത്തപ്പെടാന്‍ കഴിയാത്ത സിന്‍ഹയുടെ ജല്പനങ്ങള്‍ അവഗണിക്കുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.


സിന്‍ഹയുടേത് സാമ്പത്തിക വിദഗ്ദ്ധന്റെ അഭിപ്രായമല്ല, മറിച്ച് രാഷ്ട്രീയ ഇച്ഛാഭംഗം അനുഭവിക്കുന്ന വ്യക്തിയുടേതാണ്. ബിജെപി വൃത്തങ്ങള്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ