General News

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ; മില്യണ്‍ ഗോള്‍ പ്രചാരണ പരിപാടിക്ക് തുടക്കം

Wed, Sep 27, 2017

Arabianewspaper 279
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ;  മില്യണ്‍ ഗോള്‍ പ്രചാരണ പരിപാടിക്ക് തുടക്കം

കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മില്യണ്‍ ഗോള്‍ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.


കായിക മന്ത്രി എസി മൊയ്തീന്‍. ഫിഷറീസ് വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും മില്യണ്‍ ഗോളില്‍ പങ്കെടുത്തു.


രാമചന്ദ്രന്‍ കടന്നപ്പള്ളി മുണ്ട് മടക്കിക്കുത്തിയാണ് ഗോള്‍ അടിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവരും കിക്കുകള്‍ എടുത്തു. എം എംല്‍എമാരും പരിപാടിയില്‍ പങ്കെടുത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഫുട്‌ബോള്‍ ആരാധകരും എത്തിയിരുന്നു.


കേരളത്തിലെ എല്ലാ ജില്ലകളിലും മുനിസപ്പിലാറ്റികളിലും ചെറു നഗരങ്ങളിലും മില്യണ്‍ ഗോള്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ലോകകപ്പിന് തുടക്കമാകുന്നതുവരെ ഇനിയുള്ള പത്തു ദിവസം പ്രചാരണ പരിപാടികള്‍ തുടരും.


ഒക്ടോബര്‍ ആറിന് ഡെല്‍ഹിയിലാണ് ലോകകപ്പിന് തുടക്കമാകു. ആദ്യ മത്സരത്തില്‍ കൊളംബിയയും ഘാനയും തമ്മില്‍ ഏറ്റുമുട്ടും. ഏഴിന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ബ്രസീലും സ്‌പെയിനും കൊമ്പു കോര്‍ക്കും.


ഡെല്‍ഹിക്കും കൊച്ചിക്കും പുറമെ ഗുവാഹത്തി, ഗോവ മുംബൈ, കൊല്‍ക്കൊത്ത എന്നിവടങ്ങിലും വേദി ഒരുങ്ങുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ