Health News

മലശോധനയ്ക്ക് കുത്തിയിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

Wed, Sep 27, 2017

Arabianewspaper 926
മലശോധനയ്ക്ക്  കുത്തിയിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന്  പഠനം

ശൗചാലയങ്ങളില്‍ കുത്തിയിരിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്ന് യുഎസ് പഠനം വെളിപ്പെടുത്തുന്നു. കസേരയില്‍ ഇരിക്കുന്നതു പോലെയുള്ള പൊസിഷനേക്കാളും മലശോധനയ്ക്ക് നല്ലതാണ് കുത്തി ഇരിക്കുന്നത്.


കുടലുകള്‍ക്ക് സ്വാഭാവിക മര്‍ദ്ദം അനുഭവപ്പെടുകയും മലശോധന സുഖകരമാകുകയും ചെയുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.


ഇന്ത്യന്‍ ടോയ്‌ലറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ശൗചാലയങ്ങളുടെ രീതിയാണ് മികച്ചതെന്ന് ഇത് വെളിപ്പെടുത്തുന്നു. മൂലക്കുരു, മലബന്ധം പോലുള്ള അസുഖങ്ങള്‍ക്ക് കാരണം ആധുനിക ടോയ്‌ലറ്റുകളുടെ ഉപയോഗമാണെന്നും ഇതിനു പരിഹാരം കുത്തിയിരുന്നുള്ള ടോയ്‌ലറ്റുകളാണെന്നും പഠനം വെളിപ്പെടുത്തുന്നു.


കുത്തി ഇരുന്നുള്ളതാണ് സാഭാവിക രീതിയെന്നും എന്നാല്‍, പ്രായാധിക്യമുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും പഠനം പറയുന്നു. കുട്ടികള്‍ക്കും ഇത് ബുദ്ധിമുട്ടാണ്.


കുത്തി ഇരിക്കുമ്പോള്‍ മലദ്വാരം സ്വമേധയാ വികസിക്കും. ഇത് സുഗമമായ ശോധനയ്ക്ക് സഹായിക്കും. ആധുനിക ടോയിലറ്റ് ഉപയോഗിക്കുന്നതിനൊപ്പം കുത്തി ഇരിക്കുന്നതിന്റെ ഗുണം ലഭിക്കുന്നതിനുമായി പുതിയ സ്‌കാറ്റി പോട്ടികള്‍ ലഭ്യമാണ്. നിലവിലെ യൂറോപ്യന്‍ ക്ലോസറ്റില്‍ ഘടിപ്പിക്കാവുന്നതോ ചേര്‍ത്തു വെയ്ക്കാവുന്നതുമായ ചെറിയ സ്റ്റൂളാണ് ഇത്. മരത്തിന്റേയും പ്ലാസ്റ്റികിന്റേയും ലഭ്യമാണ്.

Tags : squatt 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ