General News

അന്വേഷണം എവിടെ വരെയെത്തി, ദൃശ്യം പകര്‍ത്തിയ മൊബൈല്‍ എവിടെ- കോടതി

Wed, Sep 27, 2017

Arabianewspaper 259
അന്വേഷണം എവിടെ വരെയെത്തി, ദൃശ്യം പകര്‍ത്തിയ മൊബൈല്‍ എവിടെ- കോടതി

ദിലീപിനെതിരെ ശക്തമായ ആരോപണങ്ങളുമായി   വാദം നടത്തുന്നതിനിടെ കോടതിയുടെ ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ പ്രോസിക്യൂഷന്‍ ഒഴിഞ്ഞു മാറി.


കേസ് അന്വേഷണം എവിടെ വരെ എത്തിയെന്ന കോടതിയുടെ ചോദ്യത്തിന് നിര്‍ണായക ഘട്ടത്തിലാണെന്ന് മാത്രമാണ് പ്രോസിക്യുഷന്‍ പറഞ്ഞത്. അന്വേഷണം ഏതു ഘട്ടത്തിലാണെന്നുള്ള ആവര്‍ത്തിച്ചുള്ള കോടതിയുടെ ചോദ്യത്തിനാണ് പ്രോസിക്യുഷന്‍ ഇങ്ങിനെ ഉത്തരം പറഞ്ഞ് ഒഴിഞ്ഞു മാറിയത്.


ദിലീപിന് ജാമ്യം നല്‍കരുതെന്നും സാഹചര്യങ്ങള്‍ മാറിയെന്ന പ്രതിഭാഗത്തിന്റെ വാദം തെറ്റാണെന്നും പ്രോസിക്യഷന്‍ പറഞ്ഞു,. നിര്‍ണായക ഘട്ടത്തിലായിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ലഭിച്ചോ എന്നായി കോടതി. അന്വേഷണ സംഘം നേരിടുന്ന ചോദ്യമാണിതെന്ന് പറഞ്ഞ് പ്രോസിക്യുഷന്‍ കൈമലര്‍ത്തി.


കേസിലെ പത്താം പ്രതിയുടെ മൊഴി ദിലീപിനെതിരെ ശക്തമായ തെളിവാണെന്ന് പ്രോസിക്യുഷന്‍ പറഞ്ഞു, ക്വട്ടേഷന്‍ ഒന്നരകോടിയാണെന്നും എന്നാല്‍, പോലീസ് പിടികൂടിയാല്‍ മൂന്നു കോടി രൂപ തരാമെന്നും ദിലീപ് പറഞ്ഞു,


ഇക്കാര്യം സുനിയുടെ സഹതടവുകാരന്‍ മൊഴിയായി വെളിപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. കോടതി പറയുന്ന ഏതു ജാമ്യ വ്യവസ്ഥയും അംഗീകരിക്കാമെന്ന ദീലീപിന്റെ വാഗ്ദാനത്തിനെതിരേയും പ്രോസിക്യൂഷന്‍ രംഗത്ത് വന്നു. ജയിലിനുള്ളിലായിട്ടു പോലും ദീലിപ് സാക്ഷികളെ സ്വാധിനിച്ചു. പുറത്തിറങ്ങിയാല്‍ കേസ് അന്വേഷത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.,


വാദം പൂര്‍ത്തിയായതോടെ കേസ് ഒക്ടോബര്‍ മൂന്നിന് വിധി പറയാന്‍ മാറ്റുകയാണെന്ന് കോടതി പറഞ്ഞു,. ഇതിനിടെ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഇയാളെ ഹാജരാക്കി. അടുത്തമാസം പത്തുവരെ നീട്ടി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ