General News

സോളാര്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്ക് - സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

Tue, Sep 26, 2017

Arabianewspaper 234
സോളാര്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്ക് - സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

സോളാര്‍ കേസില്‍ അന്നത്തെ മുുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്നും തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്നും കേസ് അന്വേഷിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍.


സോളാര്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് പൂര്‍ണമായ വിവരങ്ങള്‍ കണ്ടെടുക്കാനായില്ല,


റിപ്പോര്‍ട്ട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശോധിച്ച ശേഷം വിശദമാക്കാമെന്ന് മാധ്യമങ്ങളെ അറിയിച്ചു, പത്തു മിനിറ്റ് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ജസ്റ്റീസ് ശിവരാജന്‍ മടങ്ങി. മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാതെയാണ് അദ്ദേഹം മടങ്ങിയത്. അന്വേഷണ കമ്മീഷന്റെ കാലാവധി 27 ന് അവസാനിക്കാനിരിക്കെയാണ് ശിവരാജന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


 

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ