General News

വിവാഹത്തിനായി മതം മാറുന്നവര്‍ വ്യക്തിത്വം അടിയറവു വെയ്ക്കുന്നു- വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

Tue, Sep 26, 2017

Arabianewspaper 291
വിവാഹത്തിനായി മതം മാറുന്നവര്‍ വ്യക്തിത്വം അടിയറവു വെയ്ക്കുന്നു- വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

വിവാഹത്തിനു വേണ്ടി മതം മാറുന്നതില്‍ നിന്നും പെണ്‍കുട്ടികള്‍ ഒഴിഞ്ഞു നില്‍ക്കണം. അവരരവരുടെ വ്യക്തിത്വം അടിയറവ് വെയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പെണ്‍കുട്ടികള്‍ മാറി ചിന്തിക്കാന്‍ ധൈര്യപ്പെടെണമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.


ഹാദിയ വിഷയം പോലുള്ളവ സംസ്ഥാനത്തിന് പുതുമയുള്ള വിഷയമാണ്, പെണ്‍കുട്ടിയെ രണ്ടു വശത്തും നിന്നും കുടുക്കിട്ട് വലിക്കുകയാണ്. തലാഖിനെ കുറിച്ചും ഗുര്‍മിതിനെ കുറിച്ചും മിണ്ടാത്തവരാണ് അഖില ഹാദിയയ്ക്കു വേണ്ടി രംഗത്ത് വരുന്നത്. പെണ്‍കുട്ടിയെ അഖില ഹാദിയ എന്നു വിളി്ക്കാനാണ് തനിക്ക് താല്‍പര്യമെന്നും എംസി ജോസഫൈന്‍ പറഞ്ഞു.


മാധ്യമ രംഗത്തെ സ്ത്രീ വിരുദ്ധത എന്ന വിഷയത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോസഫൈന്‍.


അഖില വിഷയത്തില്‍ താന്‍ ഹൈക്കോടതിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു. മാദ്ധ്യമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളില്‍ കമ്മീഷന്‍ ഇടപെടും.. മാധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീപക്ഷ നയം രൂപികരിക്കാന്‍ ആവശ്യപ്പെടും..

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ