Film review News

പറന്ന് പറന്ന് പറവ

Tue, Sep 26, 2017

Arabianewspaper 2943
പറന്ന് പറന്ന് പറവ

പുതിയ തലമുറ സിനിമകളിലെ സ്വാഭാവിക കോമഡിയിലൂടെ പരിചിതനാണ് സൗബിന്‍ ഷഹിര്‍. മനസില്‍ നിന്നും മായാത്ത ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ച സൗബിന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നും പിന്നിലേക്ക് ചുവടുമാറ്റിയ ചിത്രമാ് പറവ.


ആദ്യമായി സൗബിന്‍ സന്നിവേശിപ്പിച്ച സാക്ഷാല്‍ക്കാരം നടത്തിയ ചിത്രമായ പറവ സുന്ദരമാണ്. ഹൃദയത്തില്‍ ഇടം തേടുന്ന സിനിമയാണ് പറവ. വെള്ളരിപ്രാവാണ് പറവ. കൂടെ ഫോര്‍്ട്ടു കൊ്ച്ചിയിലെ ഒരോ ഇടവഴിയും കുഞ്ഞുവീടുകളും അവിടുത്തെ ആളുകളും എത്തുന്നു.


ഇപ്പാച്ചി, ഹസീബ് എന്ന കുട്ടികളും അവരുടെ ഉമ്മയും എല്ലാം ഹൃദയത്തിലേക്ക് ഇറങ്ങിവരുന്ന കഥാപാത്രങ്ങള്‍. രണ്ടരമണിക്കൂര്‍ കഴിഞ്ഞ് തീയ്യറ്ററില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ കൂടെ വരുന്ന കഥാപാത്രങ്ങള്‍,. അവരുടെ ജീവിതം. മട്ടാഞ്ചേരിയും ഫോര്‍്ട്ടു കൊച്ചിയും പശ്ചാത്തലമാക്കി ഒരുപിടി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. കടലും മീനും കടപ്പുറവും കഥാപാത്രങ്ങളായി വരുന്നു.


ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന് ഇമ്രാന്‍ ഇക്കാക്ക എന്ന പ്രാധാന്യം വലുതായൊന്നും ഇല്ലാത്ത വേഷം സ്വീകരിക്കാന്‍ തോന്നിയത് ചിത്രത്തിന്റെ വിപണ സാധ്യത മാത്രം ലാക്കാക്കിയാണെന്നും അതല്ല. സൗബിനുമായുള്ള സൗഹൃദം കണക്കിലെടുത്താണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ദുല്‍ഖറിന് വേണ്ടി ഏതാനും സീനുകളാണ് ഒരുക്കി വെച്ചിരുന്നത്. രണ്ടര മണിക്കൂര്‍ സിനിമയില്‍ 24 മിനിറ്റ് നേരം മാത്രം വരുന്ന കഥാപാത്രമാണ് ഇമ്രാന്‍.


സിനിമയുടെ പിന്നാലെ സൗബിന്‍ പതിറ്റാണ്ടായി ഉണ്ട്. കഥ പറയാന്‍ രാജീവ് രവിയുടെ അടുത്ത് ചെന്നപ്പോള്‍ രാജീവ് പിടിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്ന് സൗബിന്‍ പറഞ്ഞിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ വേഷം സൗബിനെ ജനപ്രിയനാക്കി. കലി എന്ന ചിത്രത്തിലും ചെറിയ വേഷത്തിലാണെങ്കിലും തിളങ്ങിയിരുന്നു.


സിനിമയുടെ പിന്നാലെ കൂടിയ പതിനാലു വര്‍ഷത്തിനിടെ പറവ മനസില്‍ വളര്‍ന്നിരുന്നു. പറവയ്ക്ക് ഒരു കൂടുണ്ടാക്കാന്‍ രണ്ടു വര്‍ഷമായി പ്രയത്‌നിക്കുന്നു. ഒടുവില്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ സൗബിന് ചാരിതാര്‍ത്ഥ്യത്തിന് വകയുണ്ടായി. പ്രാവിനെ പിന്തുടര്‍ന്ന് ചിത്രീകരിക്കാന്‍ സമയം ഒത്തിരി ചെലവിട്ടു കാണണം. എന്നാലും, സംവിധായകനും ക്യാമറമാനും ഈ വിധം ക്ഷമയോടെ കാത്തു നിന്നു ചിത്രീകരണം നടത്തിയത് അഭിനന്ദനാര്‍ഹമാണ്.


പറവ ബോക്‌സ്ഓഫീസിലും മികവു കാട്ടുമെന്ന് ഉറപ്പാണ്. ഇതിനൊപ്പം മികച്ച കലാമൂല്യമുള്ള സിനിമയയെന്ന ബഹുമതിയും നേടുന്നു. പുരുഷ പക്ഷ സിനിമയാണെന്ന് ഫെമിനിസ്റ്റുകള്‍ കുറ്റം പറയുന്നുണ്ടാകാം. എന്നാല്‍, കഥയുടെ പക്ഷമാണ് പറവ എന്നു പറയുന്നതാകും കുറച്ചു കൂടി ശരി.


അന്‍വര്‍ റഷീദിന്റെ നിര്‍മാണത്തില്‍ പുറത്തു വന്ന ചിത്രത്തില്‍ സിദ്ദിഖിനൊപ്പം മികച്ച അഭിനയം കാഴ്ചവെച്ച മട്ടാഞ്ചേരിയിലെ രണ്ടു കുട്ടികള്‍ക്കും - അമല്‍ ഷാ, ഗോവിന്ദ് പൈ- കൈയ്യടി കൊടുക്കണം.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ