General News

ഷാര്‍ജ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കും -ഡോ. അല്‍ ഖാസ്മി

Tue, Sep 26, 2017

Arabianewspaper 260
ഷാര്‍ജ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കും -ഡോ. അല്‍ ഖാസ്മി

ഷാര്‍ജ ജയിലുകളില്‍ ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് മൂന്നു വര്‍ഷം പൂര്‍ത്തിയായ മലയാളികളടക്കമുള്ളവരെ ജയില്‍ മോചിതരാക്കുമെന്ന് ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമദ് അല്‍ ഖാസിമി പ്രഖ്യാപിച്ചു.


മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന എത്തിയപ്പോഴാണ് സുപ്രധാന തീരുമാനം എടുത്തതെന്നും മലയാളികളെ മാത്രമല്ല ഷാര്‍ജ ജയിലുകളില്‍ ക്രിമിനല്‍ കേസുകളില്‍ പെടാതെ മൂന്നു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച എല്ലാവരേയും മോചിപ്പിക്കാന്‍ താന്‍ തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.


കാലിക്കറ്റ് സര്‍വ്വകലാശാലയയുടെ ഡിലിറ്റ് ബിരുദ ദാന സമ്മേളനത്തില്‍ വെച്ചാണ് എഴുതി തയ്യാറാക്കിയ പ്രസംഗത്തിനിടെ തനിക്ക് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന ആമുഖത്തോടെ അല്‍ ഖാസിമി ഇക്കാര്യം അറിയിച്ചത്.


രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഷാര്‍ജയിലെ ജയിലുകളില്‍ ചില മലയാളികള്‍ ശിക്ഷ കഴിഞ്ഞ കിടക്കുന്നുണ്ടെന്നും അവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്. കലഹങ്ങളിലും മറ്റും പെട്ടും. പിഴയടയ്ക്കാതെയും കിടക്കുന്ന മലയാളികളെ മാത്രമല്ല, ഇന്ത്യകാരേയും മറ്റ് രാജ്യങ്ങളിലുള്ളവരെയും വിട്ടയയ്ക്കാന്‍ താന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു,.


മലയാളികളെ നാട്ടിലേക്ക് അയയ്ക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍, അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കില്ല. ഷാര്‍ജയില്‍ തന്നെ ജോലീ നോക്കാനുള്ള അവസരം നല്‍കുമെന്നും നീണ്ടു നിന്ന കരഘോഷത്തിനിടെ സുല്‍ത്താന്‍ ബിന്‍ അഹമദ് അല്‍ ഖാസ്മി അറിയിച്ചു,

Tags : Shariah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ