General News

മതം മാറിയവര്‍ക്ക് കൗണ്‍സലിംഗ്: പരാതിയെ തുടര്‍ന്ന് കേന്ദ്രം അടപ്പിച്ചു

Mon, Sep 25, 2017

Arabianewspaper 238
മതം മാറിയവര്‍ക്ക് കൗണ്‍സലിംഗ്: പരാതിയെ തുടര്‍ന്ന് കേന്ദ്രം അടപ്പിച്ചു

മതം മാറിയവര്‍ക്ക് കൗണ്‍സലിംഹ് നടത്തുന്നു സ്ഥാപനം പരാതികളെ തുടര്‍ന്ന് അടപ്പിച്ചു, കൗണ്‍സലിംഗിന്റെ പേരില്‍ ഇവിടെ മാനസിക -ശാരിരിക പീഡനമാണ് നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.


എറണാകുളം കണ്ടനാടുള്ള യോഗാ കൗണ്‍സലിംഗ് സെന്ററാണ് അടപ്പിച്ചത്. ലൈസന്‍സില്ലാതെയാമ് ഇത് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു.


ഇവിടെയുണ്ടായിരുന്ന ഇരുപതോളം പേരെ പോലീസെത്തി രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. തൃപ്പൂണിത്തുറയ്ക്ക് അടുത്ത് കണ്ടനാടാടാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.


25 സ്ത്രീകളും 20 പുരുഷന്‍മാരും ഇവിടെ ഉണ്ടായിരുന്നു. കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ കഴിഞ്ഞ തന്നെ ശാരിരികമായും മാനസികമായും ഭീഷണിപ്പെടുത്തിയെന്ന് ഇവിടെ കഴിഞ്ഞിരുന്ന പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ക്രിസ്തുമതത്തില്‍ നിന്ന് തിരിച്ച് ഹിന്ദു മതത്തിലെത്താനായിരുന്ന കൗണ്‍സലിംഗ്.


എന്നാല്‍, തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും ഭര്‍ത്താവിന്റെ രഹസ്യ വീഡിയോകള്‍ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു. യുവതിയെ വിട്ടു കിട്ടണമെന്ന് കാണിച്ച് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ കേരളത്തില്‍ റാം റഹിമുമാരെ സൃഷ്ടിക്കാനാണോ ഇത്തരം കേന്ദ്രങ്ങളെന്ന് ഹൈക്കോടതി ചോദി.ച്ചു.


യോഗാ കേന്ദ്രം നടത്തിപ്പുകാരായ ആറു പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം ആതിരയെന്ന പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ച ശേഷം ഇവിടെയെത്തിയ ശേഷം തിരിച്ച് ഹിന്ദു മതത്തിലേക്ക് എത്തപ്പെട്ടത് ഇവിടെത്തെ കൗണ്‍സലിംഗിനു ശേഷമായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും തന്നോടൊപ്പം അവിടെ ഉണ്ടായിരുന്ന ശ്വേതയെന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ പരാതിയുമായി വന്നതിറിഞ്ഞ് അത്ഭുതപ്പെട്ടെന്നും എല്ലാവരും ഒരു കൂടുംബം പോലെയാണ് അവിടെ കഴിഞ്ഞിരുന്നതെന്നും ആതിര പറയുന്നു. ശേതയും രക്ഷിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും കൗണ്‍സലിംഗ് സൗഹാര്‍ദ്ദപരമായാണ് നടത്തിയതെന്നും ആതിര പറയുന്നു.

Tags : conversion 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ